കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷ ഇടിച്ചിട്ടില്ല; കെ സുധാകരന് അബ്ദുറബ്ബിന്റെ മറുപടി

Google Oneindia Malayalam News

മലപ്പുറം: ആര്‍എസ്എസിന്റെ ശാഖ നടത്തുന്നതിന് തടസം നേരിട്ട വേളയില്‍ ആളെ അയച്ച് സഹായിച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുകയാണ്. പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പ്രസംഗിക്കുമ്പോഴാണ് താന്‍ ചെയ്ത കാര്യങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞത്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണം എന്ന തോന്നലാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്ന് സുധാകരന്‍ പറയുന്നു.

p

എംവി രാഘവനെ സിപിഎം നേരിട്ട വേളയില്‍ അദ്ദേഹത്തോടൊപ്പവും താന്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ആര്‍എസ്എസുമായി തനിക്ക് യാതൊരു യോജിപ്പുമില്ല. അവരുമായി ഇന്നുവരെ സഹകരിച്ചിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ശാഖ നടത്താന്‍ സഹായിച്ചുവെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സുധാകരന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആര്‍എസ്എസിനെ കുറിച്ച് അദ്ദേഹം എടുത്തുപറയുന്നു. മൗലികാവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് പറഞ്ഞ അബ്ദുറബ്ബ്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരാണ് അവരെന്നും പറയുന്നു. ഹേ റാം എന്നുച്ഛരിച്ച് മഹാത്മാ ഗാന്ധി പിടഞ്ഞുവീണ് മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചിട്ടല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദുറബ്ബ് കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കണ്‍ഫ്യൂഷന്‍!! മേയര്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന് സുധാകരന്‍; രാജി വേണമെന്ന് സതീശന്‍കണ്‍ഫ്യൂഷന്‍!! മേയര്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന് സുധാകരന്‍; രാജി വേണമെന്ന് സതീശന്‍

RSS ൻ്റെ മൗലികാവകാശങ്ങൾക്കു
വേണ്ടി ശബ്ദിക്കാൻ,
RSS ൻ്റെ ശാഖകൾക്കു സംരക്ഷണം
നൽകാൻ..
RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു
വില കൽപ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങൾക്കും,
മർദ്ദിത പീഢിത വിഭാഗങ്ങൾക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ
ഉൻമൂലനം ചെയ്യാൻ
പദ്ധതിയിടുകയും ചെയ്യുന്ന
RSS നെ സംരക്ഷിക്കേണ്ട
ബാധ്യത ആർക്കാണ്.
RSS അന്നും, ഇന്നും RSS
തന്നെയാണ്.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ്
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
RSS കാരൻ വെടിയുതിർത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.

English summary
Ex Minister PK Abdu Rabb Criticized KPCC President K Sudhakaran Over RSS Comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X