എഎ ഷുക്കൂര്‍ 2002ല്‍ വോട്ട് ചെയ്തതാണ്; എന്നിട്ടും പട്ടികയില്‍ പേരില്ല, കുടുംബത്തിലെ മറ്റു ചിലരും
ആലപ്പുഴ: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എഎ ഷുക്കൂറിന്റെ പേര് എസ്ഐആറിന് വേണ്ടി ഒരുക്കിയ വോട്ടര്‍ പട്ടികയില്‍ ഇല്ല. ബിഎല്‍ഒ പട്ടികയുമായി വന്നപ്പോഴാണ് ഇക്കാര്യം ബോധ്യമായത് എന്ന് ഷുക്കൂര്‍ പറയുന്നു. 2002ല്‍ വോട്ട് ചെയ്ത തന്റെ പേര് എങ്ങനെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി എന്നാണ് ഷുക്കൂറിന്റെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ് ഷുക്കൂര്‍.
ഷുക്കൂറിന് മാത്രമല്ല, കുടുംബത്തിലെ മറ്റു മൂന്നു പേര്‍ക്കും വോട്ട് കാണുന്നില്ല. എല്ലാവരും 2002ല്‍ വോട്ട് ചെയ്തവരാണ്. അന്ന് വോട്ട് ചെയ്യാത്ത പലരുടെയും പേര് പട്ടികയില്‍ ഉണ്ടെന്നും വോട്ട് ചെയ്ത പലരുടെയും പേരില്ലെന്നും ഷുക്കൂര്‍ പറയുന്നു. ഇക്കാര്യത്തില്‍ ചില ഇടപെടല്‍ നടന്നു എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നു.

2002ലെ വോട്ടര്‍ പട്ടിക എന്ന പേരില്‍ കൊണ്ടുവരുന്നത് യഥാര്‍ഥ പട്ടികയല്ല എന്നാണ് ഷുക്കൂര്‍ പറയുന്നത്. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്തം മറ്റൊരു പ്രിസ്ക്രൈബ്ഡ് ഫോറത്തില്‍ അച്ചടിച്ച് കൊണ്ടുവരികയാണ്. അപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിരിയിരിക്കുകയാണ്. വ്യാജ വോട്ടര്‍ പട്ടികയായി പരിഗണിക്കേണ്ടി വരുമെന്നും ഷുക്കൂര്‍ പറയുന്നു.
തന്നെ പോലുള്ളവര്‍ക്ക് ഇത് അപേക്ഷ സമര്‍പ്പിച്ച് മാറ്റിയെടുക്കാം. എന്നാല്‍ പാവപ്പെട്ട വ്യക്തികള്‍ക്ക് ഇതിന്റെ പിന്നാലെ പോകാന്‍ സമയമുണ്ടോ. ഈ സമയം എസ്ഐആറിന് വേണ്ടി തിരഞ്ഞെടുത്തത് ബോധപൂര്‍വമാണ് എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അത് സത്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയമാണ്. എല്ലാവരും അതുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നും ഷുക്കൂര്‍ പറയുന്നു.
ഷുക്കൂറിന്റെ വീട്ടില്‍ നിലവില്‍ 14 പേര് വോട്ടര്‍ പട്ടികയിലുണ്ട്. 2002ല്‍ പത്ത് പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. അതില്‍ ഷുക്കൂര്‍ ഉള്‍പ്പെടെ അന്ന് വോട്ട് ചെയ്തവരാണ്. ആ പത്ത് പേരില്‍ നാലു പേരുടെ പേര് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പട്ടികയില്‍ ഇല്ല. അതെങ്ങനെ സംഭവിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്.
1971 മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിയാണ് താന്‍ എന്ന് ഷുക്കൂര്‍ പറയുന്നു. 2002ല്‍ വോട്ട് ചെയ്തിട്ടുണ്ട്. 2004ലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ട്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ട്. 1995ല്‍ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു. അക്കാലത്ത് കെസി വേണുഗോപാലിന് വേണ്ടി ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോകുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും ഷുക്കൂര്‍ പറയുന്നു.
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ. എസ്ഐആറിന് വേണ്ടി ഉപയോഗിക്കുന്ന 2002ലെ വോട്ടര്‍ പട്ടിക പൂര്‍ണമല്ല. അതില്‍ അപാകതയുണ്ട്. അത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications