ജപ്തി ഭീഷണിയില്‍ ഒരു മുന്‍ എംഎല്‍എ
കാസര്‍കോട്: 'തോറ്റ' എംഎല്‍എമാര്‍ പോലും സുഖലോലുപതയില്‍ ജീവിക്കുന്ന ഒരുനാടാണ് നമ്മുടേത്. എന്നാല്‍ രണ്ട് തവണ എംഎല്‍എ ആയ ഒരാള്‍ക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥയാണ്. കടങ്ങളുടേയും പ്രാരാബ്ധങ്ങളുടേയും കഥ...
ഹോസ്ദുര്‍ഗ് എംഎല്‍എ ആയിരുന്ന എം നാരായണന്റെ കഥ ഇങ്ങനെയാണ്. കയറിക്കിടക്കാന്‍ ഒരു വീടുപോലും ഇല്ലാത്ത സ്ഥിതിയിലേക്കാണ് നാരായണന്‍ നീങ്ങുന്നത്. വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ ഇദ്ദേഹത്തിന്റെ വീട് കേരള ഗ്രാമീണ്‍ ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങുകയാണ്.

സിപിഐക്കാരനാണ് എം നാരായണന്‍. നാട്ടുകാരുടെ പ്രിയപ്പെട്ട സഖാവാണ്. എന്തിനും ഏതിനും നാട്ടുകാര്‍ക്കൊപ്പമുണ്ട്. പക്ഷേ ഇപ്പോള്‍ നാരായണന്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്.
രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട് ഇദ്ദേഹം. 1996 ല്‍ ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ നിന്ന് 11,809 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് ഇദ്ദേഹം അവസാനവട്ടം എംഎല്‍എ ആയത്. അതിന് മുമ്പ് 1991 ലും.
എംഎല്‍എയുടെ പകിട്ടും പത്രാസുമില്ലാത്ത ജീവിതമായിരുന്നു അന്നും നാരായണന്. വീടുവക്കാന്‍ എടുത്ത വായ്പകളെല്ലം അടച്ച് തീര്‍ത്തു. എന്നാല്‍ 2004 ല്‍ എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന്‍ ഒരു നിവൃത്തിയും ഉണ്ടായില്ല. രണ്ട് മക്കളുടെ വിവാഹം കൂടി ഇതിനിടെ നടത്തിയതോടെ കടത്തിന് മേല്‍ കടം പെരുകി.
ഇപ്പോള്‍ ഒരു ലക്ഷത്തി എമ്പത്തിയയ്യായിരം രൂപയോളം ബാങ്കില്‍ അടക്കാനുണ്ട്. പല അവധികള്‍ ലഭിച്ചെങ്കിലും ഇനിയൊന്ന് പ്രതീക്ഷിക്കാനിവല്ല. ബാങ്ക് അധികൃതര്‍ വീട്ടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചുകഴിഞ്ഞു. മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications