'മുല്ലപ്പെരിയാർ ഡാമിന് അടിയിലേക്ക് ആദ്യം ഇറങ്ങി നോക്കിയത് ഞാനാണ്', ഡാം പൊളിക്കണമെന്ന് പിസി ജോർജ്
കോട്ടയം: മുല്ലപ്പെരിയാർ ഡാം പൊളിച്ച് പണിയുക തന്നെ വേണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സുപ്രീം കോടതിയുടെ ഔദാര്യം വേണ്ടെന്നും പിസി ജോര്‍ജ് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. സുപ്രീം കോടതിയിൽ കേസ് നടത്തി സർക്കാർ ജനങ്ങളുടെ കണ്ണിൽ മണ്ണിടുകയാണ് എന്നും പിസി ജോർജ് ആരോപിച്ചു.
Recommended Video
മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഏത് ഭരണാധികാരിയും കേരളത്തിന്റെ ശത്രുവാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കൾക്ക് തമിഴ്നാട്ടിൽ സ്ഥലം ഉണ്ടെന്നും പിസി ജോർജ് ആരോപിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ആയുസ്സ് തീര്‍ന്നതാണ്. അത് ഏത് നിമിഷം വേണമെങ്കിലും പൊട്ടാം എന്നതാണ് നില. മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണ്. ആറ് തവണ താന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് പൂര്‍ണമായും തമിഴ്നാടിന്റെ കൈവശമാണ്. ഡാമിന് അടിയിലേക്ക് ആരും ഇറങ്ങി നോക്കിയിട്ടില്ല. ആദ്യം ഇറങ്ങി നോക്കിയത് താനാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

എംവി ജയരാജനും ഇജെ അഗസ്തിയും തനിക്കൊപ്പമുണ്ടായിരുന്നു. ഒരു ഗുഹ പോലുളളതിലേക്ക് ഇറങ്ങി പോകണം. ആദ്യം താന്‍ ഇറങ്ങി എംവി ജയരാജന് പിറകേ വന്നു. അരുവിയില്‍ കൂടി വെള്ളം ഒഴുകുന്നത് പോലെയാണ് ഒഴുകുന്നത്. തമിഴ്നാട് ഹൈ പ്രഷറില്‍ സിമന്റ് അടിച്ച് കയറ്റുകയാണ്. ഇത് എത്ര നാള് നില്‍ക്കാനാണ് എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയാന്‍ എന്താണ് ഇത്ര വിഷമം.

റീബില്‍ഡ് കേരളയിലെ മുപ്പത്തൊന്നായിരം കോടിയില്‍ നിന്ന് ആയിരം കോടിയിട്ടാല്‍ ഇത് പണിയാം. അല്ലെങ്കില്‍ പണം ജനങ്ങള്‍ കൊടുക്കാം. തമിഴ്നാടിന്റെ പ്രതിനിധികള്‍ അന്ന് തന്നെ വന്ന് കണ്ടിരുന്നു. പണം വാങ്ങി രാജ്യത്തെ ഒറ്റ് കൊടുക്കുന്ന പരിപാടി ഇല്ലെന്ന് അവരോട് പറഞ്ഞു. പ്രതിഷേധിച്ച രാഷ്ട്രീയക്കാരെ ഒന്നും പിന്നീട് കണ്ടില്ല. താന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കൊക്കെ തമിഴ്നാട്ടില്‍ സ്ഥലം ഉണ്ടെന്ന് അറിഞ്ഞുവെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സുപ്രീം കോടതിയുടെ ഔദാര്യം വേണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. ഡാമിന് കീഴില്‍ താമസിക്കുന്നത് സുപ്രീം കോടതി ജഡ്ജിമാരല്ല. ഡാം പൊട്ടിയില്‍ ഈ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ. അവരൊക്കെ താമസിക്കുന്നത് ഡല്‍ഹിയിലാണ്. ഇവിടെ താമസിക്കുന്നത് നമ്മുടെ ജനങ്ങളാണ്. അപ്പോള്‍ ജനങ്ങളുടെ വികാരമാണ് മാനിക്കേണ്ടത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

ഡാമിലെ ജലനിരപ്പിന്റെ പേര് പറഞ്ഞ് പിണറായി വിജയനും സ്റ്റാലിനും കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ആ കേസൊക്കെ പിന്‍വലിക്കണം. വെള്ളം കൂടുന്നതല്ലെ പ്രശ്നം. തമിഴ്നാട്ടിലെ അഞ്ച് ജില്ലയ്ക്ക് മാത്രമല്ല, വെള്ളം മുഴുവനായും കൊടുക്കണം. 44 നദിയില്ലേ കേരളത്തില്‍. ഡാം കെട്ടി സംരക്ഷിച്ചാല്‍ പോരെ. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. വെള്ളം കൊടുത്താല്‍ പച്ചക്കറി വില കുറച്ച് കിട്ടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് പറയുന്നവരെ പിടിച്ച് ജയിലില്‍ ഇടും എന്നാണ് പിണറായി പറയുന്നത്. പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മുല്ലപ്പെരിയാര്‍ വിഷയത്തല്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിട്ടുണ്ട്. അന്ന് പിണറായി നടത്തിയ പ്രസംഗത്തില്‍ വലിയ ആശങ്ക പങ്കുവെച്ചിരുന്നു. അങ്ങനെ നോക്കിയാല്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ തന്നെയാണ്. മുല്ലപ്പെരിയാര്‍ പുതുക്കി പണിയാന്‍ ഹര്‍ത്താല്‍ അടക്കമുളള സമര പരിപാടികള്‍ വേണം എന്നും പിസി ജോര്‍ജ് പറഞ്ഞു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications