കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ 'വലിയ കളികൾ'! ശോഭന ജോർജ് ഇടതുപക്ഷത്തേക്ക്... കോൺഗ്രസിന് വെല്ലുവിളി...

ചൊവ്വാഴ്ച നടക്കുന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലും ശോഭന ജോർജ് പങ്കെടുക്കും.

Google Oneindia Malayalam News

ചെങ്ങന്നൂർ: മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് എൽഡിഎഫിലേക്ക്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് വേണ്ടി ശോഭന ജോർജ് പ്രചാരണത്തിനിറങ്ങും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച നടക്കുന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലും ശോഭന ജോർജ് പങ്കെടുക്കും.

നേരത്തെ എൽഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജി ചെറിയാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശോഭന ജോർജുമായി ചർച്ച നടത്തിയിരുന്നു. അന്നത്തെ ചർച്ചയിൽ ഇരുവരും ശോഭന ജോർജിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. ഈ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ശോഭന ജോർജ് തന്റെ നിലപാട് വ്യക്തമാക്കി എൽഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങാൻ തീരുമാനിച്ചത്.

 ചെങ്ങന്നൂരിലെ മുൻ എംഎൽഎ...

ചെങ്ങന്നൂരിലെ മുൻ എംഎൽഎ...

കേരളത്തിൽ ഏറെ പ്രമുഖയായ വനിതാ രാഷ്ട്രീയ നേതാക്കളിലൊരാണ് ശോഭന ജോർജ്. കോൺഗ്രസ് ടിക്കറ്റിൽ ചെങ്ങന്നൂരിൽ നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശോഭന ജോർജ്, അക്കാലത്ത് കോൺഗ്രസിന്റെ മുൻനിര വനിതാ നേതാവുമായിരുന്നു. എന്നാൽ 2006ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശോഭന ജോർജിന് സീറ്റ് നിഷേധിച്ചു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പിസി വിഷ്ണുനാഥിനെയാണ് അന്ന് കോൺഗ്രസ് ചെങ്ങന്നൂരിൽ നിന്നും മത്സരിപ്പിച്ചത്. പിന്നീട് തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിലും ശോഭനയ്ക്ക് പാർട്ടി അവസരം നൽകിയില്ല. തുടർച്ചയായി കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് 2016ൽ കോൺഗ്രസ് വിമതയായി ശോഭന ജോർജ് മത്സരരംഗത്തിറങ്ങിയത്.

 കോൺഗ്രസിൽ നിന്ന് പുറത്തേക്ക്...

കോൺഗ്രസിൽ നിന്ന് പുറത്തേക്ക്...

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിമതയായി മത്സരിക്കാനിറങ്ങിയതോടെ ശോഭന ജോർജിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പക്ഷേ, പാർട്ടിയിൽ നിന്ന് പുറത്തു പോയെങ്കിലും ശോഭന ജോർജ് മത്സരരംഗത്ത് നിന്ന് പിന്മാറിയില്ല. വർഷങ്ങൾക്ക് ശേഷം ചെങ്ങന്നൂരിൽ യുഡിഎഫ് തോൽവിയറിഞ്ഞ 2016ലെ തിരഞ്ഞെടുപ്പിൽ 3966 വോട്ടുകളാണ് ശോഭന ജോർജ് സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ രാമചന്ദ്രൻ നായരുടെ വിജയത്തിന് പിന്നിൽ ശോഭന ജോർജ് നേടിയ വോട്ടുകളും നിർണ്ണായക പങ്കുവഹിച്ചിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ശോഭന ജോർജ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവർ തന്നെ ആ വാർത്തകളെല്ലാം നിഷേധിക്കുകയും ചെയ്തു.

പോരാട്ടം...

പോരാട്ടം...

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂവായിരത്തിലേറെ വോട്ടുകൾ നേടിയ ശോഭന ജോർജ് ഇത്തവണ എൽഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങുന്നത് യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വെല്ലുവിളി ഉയർത്തുക. പരമ്പരാഗത കോൺഗ്രസ് വോട്ട് ബാങ്കിൽ വരെ സ്വാധീനമുള്ള ശോഭന ജോർജ് പ്രചരണത്തിൽ പങ്കാളിയാകുന്നത് എൽഡിഎഫിന് ഒരു മുതൽക്കൂട്ടാവുകയും ചെയ്യു. ചൊവ്വാഴ്ച നടക്കുന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ശോഭന ജോർജും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ശോഭന ജോർജും വോട്ട് അഭ്യർത്ഥിക്കും. അതേസമയം, ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചരണവും കൊടുമ്പിരിക്കൊള്ളുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും, എൻഡിഎ സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയും മണ്ഡലത്തിൽ സജീവമാണ്.

ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി... ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...

മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..

വീട്ടമ്മയുടെ മൃതദേഹം ചോര വാർന്ന് വിവസ്ത്രമായ നിലയിൽ! കല്ലുകൊണ്ട് തലയ്ക്കടിച്ചു, പരിമൾ സാഖു...വീട്ടമ്മയുടെ മൃതദേഹം ചോര വാർന്ന് വിവസ്ത്രമായ നിലയിൽ! കല്ലുകൊണ്ട് തലയ്ക്കടിച്ചു, പരിമൾ സാഖു...

English summary
ex mla shobana george will cooperate with ldf in chengannur byelection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X