എംഎല്‍എ ഹോസ്റ്റലില്‍ മുന്‍എംഎല്‍എമാരുടെ ക്രമക്കേടുകള്‍
തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് താമസിക്കാനുള്ള എംഎല്‍എ ഹോസ്റ്റലില്‍ മുന്‍ എംഎല്‍എമാരുടെ ചട്ടലംഘനങ്ങള്‍. ഒരു വര്‍ഷത്തോളം മുറിയെടുത്ത മുന്‍മന്ത്രി പന്തളം സുധാകരന്‍ ഗുരുതര ആരോപണങ്ങളാണ് വിഷയത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
മനോരമ ന്യൂസില്‍ അവതാരകയായ ഷാനി പ്രഭാകരനാണ് പന്തളം സുധാകരനെ കുടുക്കിയത്. തന്റെ അറിവോടെയല്ല മുറിയെടുത്തതെന്ന വാദമാണ് സുധാകരന്‍ ഉന്നയിച്ചത്. ജൂലായ് 24-ാം തിയ്യതി പോലും പന്തളം സുധാകരന്‍റെ പേരിലുള്ള മുറി രജിസ്റ്ററില്‍ പുതുക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്.

എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി മുറിയെടുക്കാറുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല. നിയമസഭ സെക്രട്ടറി നടത്തിയ പരിശോധനയില്‍ എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കി. പന്തളം സുധാകരന്റെ മുറിയുടെ താക്കോല്‍ ലഭ്യമല്ലാതിരുന്നതിനാല്‍ വേറെ താഴിട്ട് പൂട്ടി.
കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ എഎ ഷുക്കൂറിന്റെ പേരിലുള്ള മുറിയില്‍ താമസിച്ചിരുന്നത് ആഭ്യന്തരമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് താമസ സൗകര്യം ലഭിക്കാനുള്ള സാഹചര്യം ഉള്ളപ്പോഴാണ് ആഭ്യന്തരമന്ത്രിയുടെ തന്നെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അനധികൃതമായി എംഎല്‍എ ഹോസ്റ്റലില്‍ തുച്ഛവാടകക്ക് താമസിച്ചിരുന്നത്.
മുന്‍ എംഎല്‍എമാരുടെ പേരില്‍ ആരെങ്കിലും അനധികൃതമായി മുറിയെടുത്ത് താമസിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുന്‍ എംഎല്‍എമാര്‍ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.












Click it and Unblock the Notifications