മുന്‍ എംഎല്‍എമാര്‍ക്ക് എത്ര രൂപ കിട്ടും? കൂടുതല്‍ ജയിച്ചവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍, അറിയാം കണക്ക്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്ന വേളയില്‍ തന്നെ മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിക്കുന്നു. എത്രകാലം എംഎല്‍എ ആയി പ്രവര്‍ത്തിച്ചു എന്ന് കണക്കാക്കിയാണ് പെന്‍ഷന്‍ തീരുമാനിക്കുക. രണ്ട് വര്‍ഷം മാത്രം എംഎല്‍എ ആയവരുടെ പെന്‍ഷന്‍ 8000 രൂപയില്‍ നിന്ന്് 10000 രൂപയാക്കി ഉയര്‍ത്തി.

ഓരോ അഞ്ച് വര്‍ഷത്തിലുമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ചില അംഗങ്ങള്‍ ഒന്നിലധികം തവണ ജയിച്ചു നിയമസഭയിലെത്താറുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, വിഡി സതീശന്‍, പിണറായി വിജയന്‍ ഉള്‍പ്പെടെ സമീപകാലത്തൊന്നും തോല്‍വി അറിയാത്ത എംഎല്‍എമാരും കേരള നിയമസഭയിലുണ്ട്. ഇവര്‍ വിരമിച്ചാല്‍ എംഎല്‍എ ആയി എത്രവര്‍ഷം പ്രവര്‍ത്തിച്ചു എന്ന് നോക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും.

kerala ex mlas pension amount

മൂന്ന് വര്‍ഷം എംഎല്‍എ ആയ വ്യക്തിക്ക് നിലവില്‍ 12000 രൂപയാണ് പെന്‍ഷന്‍. ഇത് 15000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. നാല് വര്‍ഷം എംഎല്‍എ ആയ വ്യക്തിക്ക് ഇപ്പോള്‍ ലഭിക്കുന്ന 16000 രൂപ ഇനി മുതല്‍ 20000 ആയി ഉയരും. അഞ്ച് വര്‍ഷം എംഎല്‍എ ആയ വ്യക്തിയുടെ പെന്‍ഷന്‍ 20000ത്തില്‍ നിന്ന് 25000 രൂപയായി ഉയരും. അഞ്ചില്‍ കൂടുതല്‍ വര്‍ഷം എംഎല്‍എ ആയ വ്യക്തിക്ക് പിന്നീടുള്ള ഓരോ വര്‍ഷത്തിനും അധിക തുക ലഭിക്കും.

2018ലാണ് ഇതിന് മുമ്പ് എംഎല്‍എമാരുടെയും ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എമാരുടെ ആനുകൂല്യം ഉയര്‍ത്തണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സിഎന്‍ രാമചന്ദ്രന്‍ നായന്‍ അധ്യക്ഷനായ കമ്മീഷനെ ഇക്കാര്യം പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ നിയോഗിച്ചു. റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എങ്കിലും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി തീരുമാനം എടുത്തിരുന്നില്ല.

ഇപ്പോള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ബില്ല് കൊണ്ടുവന്ന് ആനുകൂല്യം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ഒരു എംഎഎല്‍എക്ക് പ്രതിമാസം ലഭിക്കുന്നത് 70000 രൂപയാണ്. ഇത് 98000 രൂപയായി ഉയരും. മന്ത്രിമാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നത് 1.08 ലക്ഷം രൂപയാണ്. ഇത് 1.33 ലക്ഷം രൂപയാകും. എംഎല്‍എമാര്‍ക്ക് 28000 രൂപയും മന്ത്രിമാര്‍ക്ക് 25000 രൂപയുമാണ് വര്‍ധിപ്പിക്കുന്നത്. മന്ത്രിമാര്‍ക്കും പിഎസിനുമായി 480 ഐപാഡുകള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ എംഎല്‍എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത്

പ്രതിമാസ അലവന്‍സ്- 2000 രൂപ
മണ്ഡല അലവന്‍സ്- 25000 രൂപ
ടെലഫോണ്‍ അലവന്‍സ്- 11000 രൂപ
ഇന്‍ഫര്‍മേഷന്‍ അലവന്‍സ്- 4000 രൂപ
കുറഞ്ഞ യാത്രാ ബത്ത- 20000 രൂപ
മറ്റു ചെലവുകള്‍ക്ക്- 8000 രൂപ

എംഎല്‍എമാരുടെ മറ്റ് ആനുകൂല്യങ്ങള്‍

പുസ്തകകങ്ങള്‍ വങ്ങാന്‍ ഒരു വര്‍ഷം 15000 രൂപ
റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ വീതം
ഒരു വര്‍ഷം നാല് ലക്ഷം രൂപയുടെ റെയില്‍വെ കൂപ്പണ്‍
കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര
10 ലക്ഷം രൂപ വരെ പലിശ രഹിത വാഹന വായ്പ
20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ
ചികില്‍സാ ചെലവിനും ആനുകൂല്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma