കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദം ഇന്നസെന്റ് നേരത്തെ അറിഞ്ഞോ? 'ചാടി എണീറ്റ് സല്യൂട്ട് ആണ്'

Google Oneindia Malayalam News

കൊച്ചി: എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ ട്രോളുകള്‍ നിറയുകയാണ്. ഇന്നലെ ചാനലുകളോടും ഇന്ന് കോട്ടയത്ത് ബിഷപ്പിനെ കാണാന്‍ പോയപ്പോള്‍ മാധ്യമങ്ങളോടും അദ്ദേഹം വിശദീകരണം നല്‍കി. പോലീസ് ചട്ട പ്രകാരം കേരളത്തില്‍ ജനപ്രതിനിധികള്‍ക്ക് സല്യൂട്ടിന് അവകാശമില്ലെന്നാണ് ഉയരുന്ന ഒരു വാദം.

എന്നാല്‍ സല്യൂട്ട് ഒരു കീഴ്‌വഴക്കമാണ് എന്ന അഭിപ്രായലുമായി സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവരും ബിജെപി നേതാക്കളും രംഗത്തുവന്നു. വിവാദം തുടങ്ങുന്നതിന് മുമ്പ് നടന്‍ ഇന്നസെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന സല്യൂട്ട് സംബന്ധിച്ച് പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്...

ദിലീപ് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്; മലപ്പുറത്തെ സംഭവം പറഞ്ഞ് നാദിര്‍ഷ... കുമ്പിട്ടില്ലെങ്കില്‍ ദിലീപ് ഇല്ലദിലീപ് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്; മലപ്പുറത്തെ സംഭവം പറഞ്ഞ് നാദിര്‍ഷ... കുമ്പിട്ടില്ലെങ്കില്‍ ദിലീപ് ഇല്ല

1

സുരേഷ് ഗോപിയെ ട്രോളി സിനിമാ രംഗത്തുള്ളവര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. നടന്‍ ഹരീഷ് പേരടി പോലീസ് വേഷത്തിലുള്ള തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചു. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യേണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. വെറുതെ ട്രെയിനിങിന് പോയി സമയം കളഞ്ഞു... ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു... എന്നാണ് ഹരീഷ് പേരടിയുടെ എഫ്ബി കുറിപ്പ്.

2

സുരേഷ് ഗോപി എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ വിനായകന്റെ ട്രോള്‍. സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന്റെ വാര്‍ത്തകളാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്. പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. അതില്‍ മിക്കതും സുരേഷ് ഗോപിയെ ട്രോളിയുള്ള വാക്കുകളാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

3

എസ്‌ഐയെ സല്യൂട്ട് ചെയ്യിച്ചതിനെതിരെ കെഎസ്‌യു പരാതി നല്‍കിയിരുന്നു. എന്നാല്‍ വേറിട്ട പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് നടത്തിയത്. സുരേഷ് ഗോപിക്ക് ചെരുപ്പ് കൊണ്ട് സല്യൂട്ട് നല്‍കിയാണ് പ്രതിഷേധം. പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരേഷ് ഗോപിയെ പരിഹസിച്ച് അദ്ദേഹത്തിനെതിരെ തൃശൂരില്‍ മല്‍സരിച്ച പത്മജ വേണുഗോപാലും രംഗത്തുവന്നു.

'നര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി ഇടപെടുന്നു; പാലാ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച, ബിജെപി ലക്ഷ്യം?'നര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി ഇടപെടുന്നു; പാലാ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച, ബിജെപി ലക്ഷ്യം?

4

സല്യൂട്ട് വിവാദത്തിനിടെ സുരേഷ് ഗോപി ഉന്നയിച്ച ഒരു കാര്യമായിരുന്നു കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം. ഇതാണ് പത്മജ വിമര്‍ശിച്ചത്. ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കവെ പ്രതികരിക്കാത്തവരാണോ ഇവിടെ വന്ന് പ്രതികരിക്കുന്നത് എന്ന് പത്മജ ചോദിക്കുന്നു. അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണമെന്നും പത്മജ ചോദിക്കുന്നു.

5

സുരേഷ് ഗോപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് സുരേഷ് ഗോപി നടത്തുന്നത്. അത് ചിലരില്‍ അസൂയ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നുണ്ടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

6

ഇന്നസെന്റ് ഈ വിവാദം തുടങ്ങുന്നതിന് മുമ്പാണ് സല്യൂട്ട് വിഷയത്തില്‍ പ്രതികരിച്ചത്. പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പഴയ വീഡിയോ വൈറലായി. എംപി സ്ഥാനം വിടണമെന്ന് ആര്‍ക്കും തോന്നില്ല. എംപി എന്ന ബോര്‍ഡ് വച്ച് കശ്മീര് വരെ പോയാലും പോലീസുകാര്‍ സല്യൂട്ട് ചെയ്യും. കൈയ്യില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഈ സൗകര്യം കിട്ടില്ല. കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏത് സംസ്ഥാനത്ത് ചെന്നാലും ചാടി എണീറ്റ് സല്യൂട്ടാണ്. ഇത് കാണുമ്പോഴാണ് ഒന്നുകൂടെ മല്‍സരിച്ചാലോ എന്ന് തോന്നുന്നത്- എന്നാണ് ഇന്നസെന്റ് പറയുന്നത്.

7

സുരേഷ് ഗോപി ഇന്ന് സല്യൂട്ട് വിഷയത്തില്‍ അല്‍പ്പം കടുപ്പിച്ചാണ് പ്രതികരിച്ചത്. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ് തന്റെ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. ആരെയും സല്യൂട്ട് ചെയ്യേണ്ട. ഇതിന്മേല്‍ രാഷ്ട്രീയ ചേരിതിരിവ് അംഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. ആ പോലീസ് ഓഫീസര്‍ക്ക് പരാതിയില്ല. കേരളത്തില്‍ പോലീസ് അസോസിയേഷന്‍ ആണോ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. സല്യൂട്ട് നല്‍കേണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Recommended Video

cmsvideo
എനിക്ക് സല്യൂട്ടടിക്കാൻ പറ്റില്ലെന്ന് ഡിജിപി പറയട്ടെയെന്ന് സുരേഷ് ഗോപി

English summary
EX MP Actor Innocent Salute Comments Goes Viral Now over Suresh Gopi Salute Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X