കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജടക്കം നാല് പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേരെ വിജിലന്‍സ് അറസ്റ്റ്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എംഡിയായ സുമിത് ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചനും അറസ്റ്റിലായിട്ടുണ്ട്. കേസിലെ ആദ്യ അറസ്റ്റില്‍ ഉന്നത ഉദ്യോസ്ഥര്‍ തന്നെയാണ് പിടിയിലായിരിക്കുന്നത്.

1

സൂരജ് സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് പാലത്തിന്റെ കരാര്‍ സംബന്ധിച്ച് അനുമതി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് സൂരജിനെ വിജിലന്‍സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സൂരജ് നിഷേധിച്ചിരുന്നു. ആ സമയത്തെ മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സൂരജ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നു. കേസില്‍ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പ്രതികളാണ് ഉള്ളത്.

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് കേസില്‍ ചോദ്യം ചെയ്തിരുന്നു. 2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത് മേല്‍പ്പാലം പണിയാനുള്ള അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. 42 കോടി നിര്‍മാണ ചെലവുണ്ടായിരുന്ന പാലത്തില്‍ കുഴികളുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി വന്നതും, തുടര്‍ന്ന് കേസ് വന്നതും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ആരോപണവും പിന്നാലെ ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സൂരജിന് കുരുക്കായി മാറിയിരിക്കുന്നത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിലും സൂരജിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍

English summary
ex pwd secretary and 4 others arrested in palarivattom over bridge corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X