Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ ആര്‍എസ്പി, ആലപ്പുഴയിലെ ബിജെപി

ആലപ്പുഴ: ആര്‍എസ്പി എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്‍കെ പ്രേമചന്ദ്രനെയാകും എല്ലാവര്‍ക്കും ഓര്‍മവരിക. എന്നാല്‍ പണ്ട് ബേബി ജോണിന്റെ കീഴില്‍ ഒറ്റക്കെട്ടായി നിന്ന ആര്‍എസ്പിയെ പിളര്‍ത്തി ആര്‍എസ്പി (ബി) ഉണ്ടാക്കിയ രണ്ട് പേരുണ്ട്. ആരൊക്കെയെന്ന് അറിയാമോ.. ബാബു ദിവാകരനും പ്രൊഫ എവി താമരാക്ഷനും. ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണിനെക്കൊണ്ടാണ് ഇവര്‍ ആ പണി ചെയ്യിച്ചത്.

എന്നിട്ടിപ്പോള്‍ ആ ബാബു ദിവാകരനും എവി താമരാക്ഷനും എവിടെയാണ്. പാവം ബാബു ദിവാകാരന്‍ പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതെ ഇരിക്കുകയാണ്. എന്നാല്‍ എവി താമരാക്ഷന്‍ ആര്‍എസ്പിയുടെ വിപ്ലവ രാഷ്ട്രീയത്തോടൊക്കെ വിടപറഞ്ഞ് ഹിന്ദുരാജ്യം വരാന്‍ കാത്തിരിക്കുന്നു.

AV Thamarakshan

ബിജെപി നേതൃത്വം നല്‍കുന്ന എല്‍ഡിഎയുടെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയാണ് പഴയ വിപ്ലവകാരി പ്രൊഫ എവി താമരാക്ഷന്‍. ഗ്യാസ് സിലിണ്ടര്‍ ആണ് തിരഞ്ഞെടുപ്പ് ചിന്ഹം.

ആലപ്പുഴയില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ സരിത പ്രശ്‌നത്തില്‍ അല്പം അങ്കലാപ്പിലാണെങ്കിലും വോട്ടുബാങ്കുകളെല്ലാം തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തിലാണ്. സിപിഎം സ്ഥാനാര്‍ത്ഥി സി ബി ചന്ദ്രബാബുവാണെങ്കില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കിടയിലാണ് താമരാക്ഷന്റെ മത്സരം.

വിജയ പ്രതീക്ഷില്ലെങ്കിലും രണ്ട് പക്ഷത്തേയും കുറേ വോട്ടുകള്‍ പിടിക്കാമെന്നാണ് താമരാക്ഷന്റെ വിശ്വാസം. മണ്ഡലത്തില്‍ പോസ്റ്റര്‍, ചുമരെഴുത്ത് പ്രചാരണങ്ങളില്‍ മുഖ്യധാര സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെയുണ്ട് താമരാക്ഷനും. റോഡ് ഷോയും കവല പ്രസംഗങ്ങളുമായി ബിജെപി കേന്ദ്രങ്ങളും സജീവമാണ്. ഇതിനിടയിലാണ് ഒരു സിപിഎം പ്രവര്‍ത്തകന്റെ കമന്റ് കേട്ടത്.-' താമരാക്ഷന്‍ ഒടുവില്‍ അദ്ദേഹത്തിന്റെ പേരുള്ളിടത്ത് തന്നെ എത്തി'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+