Get Updates
Get notified of breaking news, exclusive insights, and must-see stories!

പടക്കം സൂക്ഷിച്ച മുന്‍ എംഎല്‍എ അറസ്റ്റില്‍

തൃശൂര്‍: പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ മുന്‍ എംഎല്‍എയും അറസ്റ്റില്‍. സി.എം.പി നേതാവും തൃശൂര്‍ മുന്‍ എം.എല്‍.എയുമായ എം.കെ കണ്ണന്‍ ആണ് അറസ്റ്റിലായത്. കണ്ണന്റെ പേരില്‍ പടക്കം സൂക്ഷിക്കാന്‍ ലൈസന്‍സുണ്ടെങ്കിലും അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് ആണ് നടത്തിവരുന്നത്. വിഷു പടക്കവിപണി ഉണര്‍ന്നുകഴിഞ്ഞതിനാല്‍ പല സ്ഥലത്തും അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഇത്തരത്തില്‍ പടക്കം സൂക്ഷിക്കാറുണ്ടെങ്കിലും പോലീസ് പരിശോധന കര്‍ശനമാക്കാറില്ല.

crackers

ഇത്തവണ ആഭ്യന്തരമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വ്യാപകമായ റെയ്ഡ് നടത്തുന്നത്. ചെറുകിട വന്‍കിട പടക്ക കച്ചവടക്കാര്‍ പോലീസ് റെയ്ഡില്‍ കുടുങ്ങുന്നുണ്ട്. പുറ്റിങ്ങലില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എഡിഎം അനുമതി നിഷേധിച്ചിട്ടും പോലീസ് വാക്കാല്‍ ഉറപ്പു നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അപകടം വിഷുവിന് തൊട്ടുമുന്‍പായതിനാല്‍ പടക്കവിപണിയെ കാര്യമായി ബാധിക്കുകയും ചെയ്തു. ഇത്തവണ വിഷുവിന് പടക്കങ്ങള്‍ കുറവായിരിക്കുമന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചെറുകിട കച്ചവടക്കാരെ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+