Get Updates
Get notified of breaking news, exclusive insights, and must-see stories!

സമസ്തയുടെ മദ്രസകളിലെ പൊതുപരീക്ഷ നാളെ മുതല്‍, പരീക്ഷ എഴുതുന്നത് 2,36 ലക്ഷം വിദ്യാര്‍ത്ഥികള്‍

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 28, 29 തിയ്യതികളില്‍ നടക്കും. 9808 മദ്റസകളില്‍ നിന്ന് 2,36,627 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ.കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6909 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.

അഞ്ചാം ക്ലാസില്‍ 57,435 ആണ്‍കുട്ടികളും, 54,856 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,291 കുട്ടികളും, 7-ാം ക്ലാസില്‍ 42,547 ആണ്‍കുട്ടികളും, 44,366 പെണ്‍കുട്ടികളുമുള്‍പ്പെടെ 86,913 കുട്ടികളും, 10-ാം ക്ലാസില്‍ 15,573 ആണ്‍കുട്ടികളും, 17,272 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,845 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 2,141 ആണ്‍കുട്ടികളും, 2,437 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,578 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്.

 samastha

അഞ്ചാം ക്ലാസില്‍ 67 സെന്ററുകളും, ഏഴാം ക്ലാസില്‍ 111 സെന്ററുകളും, പത്താം ക്ലാസില്‍ 121 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 66 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,476 കുട്ടികളും വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 137 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 9441 സൂപ്രവൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളിലായിരുന്നു പൊതുപരീക്ഷ.

പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.പി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.

ചോദ്യപേപ്പര്‍ വിതരണം ഇന്ന്

ചേളാരി: ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും ഇന്ന് വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും, പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+