കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഖനന വിശേഷങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി രഹസ്യങ്ങളെപ്പറ്റി അറിയാന്‍ എപ്പോഴും മലയാളികള്‍ക്ക് ആകാംക്ഷയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് വന്‍ നിധി ശേഖരം കണ്ടെത്തിയതോടെയാണ് ക്ഷേത്രത്തെപ്പറ്റി കൂടുതല്‍ അറിയാനുള്ള ആകാംക്ഷ സാധാരണക്കാര്‍ക്ക് പോലും ഉണ്ടായത്. ക്ഷേത്രത്തിലെ സുരക്ഷാ സൗകര്യങ്ങള്‍ മെച്ചെപ്പടെുത്തുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുരവാസ്തു വകുപ്പ് ഖനനം നടത്തുകയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍കുടങ്ങളും ഓടുകളുമാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച ചാലും കണ്ടെത്തിയിരുന്നു. അഴുക്ക് വെള്ളം ഒഴുക്കി വിടുന്നതിന് വേണ്ടി 200 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ചാലാണിതെന്ന് ഗവേഷകര്‍ കരുതുന്നു. അമൂല്യ നിധിശേഖരമുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഖനനത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

പുരാവസ്തു വകുപ്പിന്റെ ഖനനം

പുരാവസ്തു വകുപ്പിന്റെ ഖനനം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുരാവസ്തു വകുപ്പ് ഗവേഷണംനടത്തുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്‌ല വസ്തുക്കള്‍ ക്ഷേത്രപരിസരത്ത് നിന്നും ലഭിച്ചു.

മണ്‍പാത്രങ്ങള്‍

മണ്‍പാത്രങ്ങള്‍

ഖനനത്തെത്തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ലഭിച്ചത് മണ്‍ പാത്രങ്ങളും
ഓടുകളുമാണ്. ഇതിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

അഴുക്ക് ചാല്‍

അഴുക്ക് ചാല്‍

200 വര്‍ഷം പഴക്കമുള്ള അഴുക്ക് ചാലും കണ്ടെത്തി. ജനവാസ
പ്രദേശമായിരുന്നു പത്മനാഭ സ്വാമിക്ഷേത്രം നിലനിന്നിരുന്ന സ്ഥലമെന്നും അനുമാനിയ്ക്കപ്പെടുന്നു

കല്‍പ്പടവുകള്‍

കല്‍പ്പടവുകള്‍

സുരക്ഷാ ഉപകരണങ്ങള്‍ സ്ഥപിയ്ക്കുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചത്.

ഖനനം തുടരും

ഖനനം തുടരും

കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഖനനം തുടരുമെന്നും പുരാവ്‌സതു വകുപ്പ്

English summary
Excavation works started in north gate of Sree Padmanabhaswamy Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X