കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വന്‍ മാറ്റം,ഇളവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോലുള്ളവര്‍ക്ക്,മറ്റുള്ളവര്‍ തെറിക്കും

Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതോടെ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും എന്ന കാര്യത്തില്‍ വ്യക്തത കൈവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടിയായിരിക്കും നയിക്കുക. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് ദില്ലിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഉമ്മന്‍ചാണ്ടിയുടെ വരവ്

ഉമ്മന്‍ചാണ്ടിയുടെ വരവ്


കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാവാതിരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഇതിന്‍റെ ഭാഗമായാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി നിയോഗിച്ചത്.

സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍

സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍

സമിതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്‍റെ ചുമതലയുള്ള എഐസ്സി സെക്രട്ടറി താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം എംപി ശശി തരൂരിനെ കൂടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും.

പ്രിയങ്ക ഗാന്ധിയും കേരളത്തിലേക്ക്

പ്രിയങ്ക ഗാന്ധിയും കേരളത്തിലേക്ക്

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.എകെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ആന്റണി മുഴുവന്‍ സമയം കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള രക്ഷാ യാത്ര ആരംഭിച്ചതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. അതില്‍ തന്നെ വലിയൊരു വിഭാഗവും യുവാക്കളും സ്ത്രീകളുമായിരിക്കുമെന്നും മാധ്യമങ്ങളെ കണ്ട എകെ ആന്‍റണി വ്യക്തമാക്കി.

നാല് തവണ വിജയിച്ചവര്‍ക്കും

നാല് തവണ വിജയിച്ചവര്‍ക്കും

കേരളത്തിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കാര്യക്ഷമമാക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഏകദേശ രൂപം നല്‍കിയിട്ടുണ്ട്. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാർത്ഥികളാക്കും. മുമ്പ് രണ്ട് തവണ മത്സരിച്ച് തോറ്റവര്‍ക്കും നാല് തവണ വിജയിച്ചവര്‍ക്കും ഇത്തവണ സീറ്റുണ്ടാവില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇളവുള്ളവര്‍

ഇളവുള്ളവര്‍

ഇതോടെ സ്ഥാനാര്‍ത്ഥി മോഹം വെച്ച് പുലര്‍ത്തുന്ന പല മുതിര്‍ന്ന നേതാക്കളും നിരാശരാവേണ്ടി വരും എന്ന കാര്യം ഉറപ്പായി. എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രധാന നേതാക്കള്‍ക്ക് ഇളവുകള്‍ ഉണ്ടാവും. പലം എംപിമാരും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരേയും നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി തീരുമാനം.

രണ്ട് പേര് നിര്‍ദേശിക്കാം

രണ്ട് പേര് നിര്‍ദേശിക്കാം

എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. ഇത് അന്തിമമാവണമെന്നില്ല. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഈ പേര് കൂടി ഉയര്‍ന്ന് വരും എന്ന് മാത്രം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കില്ല.

എല്ലാ മണ്ഡലത്തിലും

എല്ലാ മണ്ഡലത്തിലും

സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് സമ്മേളനത്തിനെത്തുമ്പോൾ കേരളാ എം.പിമാരുമായി രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഗ്രൂപ്പ് പരിഗണനകൾ മാറ്റിവച്ച് എല്ലാ മണ്ഡലത്തിലും ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാ‍ര്‍ത്ഥിയെ നിശ്ചയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തരത്തിലുള്ള തര്‍ക്കങ്ങളും വിവാദങ്ങലും പാടില്ലെന്ന കര്‍ശന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നിന്നുമുള്ള നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂട്ടായ നേതൃത്വത്തിന് കീഴില്‍ മുന്നണിയും പാര്‍ട്ടിയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാത്രം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാം എന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
Except for the likes of Oommen Chandy and Chennithala, the four-time winners will not be fielded by the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X