Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമിതമായ രാഷ്ട്രീയ ഇടപെടലും, നിയന്ത്രണവും'; പോലീസിനെ മെച്ചപ്പെടുത്തണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം; കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് ഗൗരവത്തിൽ പരിശോധിക്കേണ്ട കാര്യമാണെന്നും കേരളം സുരക്ഷിതമല്ലെന്ന സന്ദേശം സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയെ ബാധിക്കുമെന്നും പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ലീഡറുമായ പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നൽകിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kunhalikutty1--1620297031-165

ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ട കേരള പോലീസിന്റെ പ്രൊഫഷണലിസം എന്ത് കൊണ്ട് ഇങ്ങനെ താഴേക്ക് പോയി എന്നത് പരിശോധിക്കേണ്ട വസ്തുതയാണ്. അമിതമായ രാഷ്ട്രീയ ഇടപെടലും, നിയന്ത്രണവും ആണോ ഈ അപമാനത്തിന് കാരണമെന്ന് പരിശോധിക്കണം. കേരളം ഒരു സുരക്ഷിത സംസ്ഥാനമല്ല എന്ന ഖ്യാതി പരക്കുന്നത് സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയെ തകരാറിലാക്കും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും കേട്ടുകേൾവിയില്ലാത്ത കുറ്റകൃത്യങ്ങളും കേരളത്തിൽ വർദ്ധിക്കുന്നു. നിയമസഭ ഈ വിഷയം ചർച്ച ചെയ്ത് കേരളത്തിലെ പോലീസിനെ മെച്ചപ്പെടുത്താനുള്ള വഴി ആലോചിക്കണം. -അദ്ദേഹം വ്യക്തമാക്കി.

അതേസമയം പോലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായ വിജയൻ സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+