കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം കൊഴുപ്പിക്കാൻ വ്യാജമദ്യം ഒഴുകും...! അതിർത്തി കടന്നും... പരിശോധന കർശനം...

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ നിരോധനത്തിന് ശേഷം കേരളത്തില്‍ കള്ളവാറ്റും മറ്റ് ലഹരിമരുന്ന് ഉപയോഗവും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്ന കാര്യത്തില്‍ എക്‌സൈസ് വിഭാഗത്തിന് സംശയമേതുമില്ല. അതുകൊണ്ട് തന്നെ ഓണക്കാലത്തെ വ്യാജമദ്യത്തിന്റെ ഉപയോഗം തടയാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി നിരവധി കേന്ദ്രങ്ങളില്‍ വ്യാജമദ്യം ഉണ്ടാക്കുന്നതായും വില്‍പന നടത്തുന്നതായും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

onam

ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ദിലീപിന് കുരുക്കഴിയുന്നില്ല... ഡി സിനിമാസ് കയ്യേറിയത് ക്ഷേത്രഭൂമി..!ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ദിലീപിന് കുരുക്കഴിയുന്നില്ല... ഡി സിനിമാസ് കയ്യേറിയത് ക്ഷേത്രഭൂമി..!

ഓണക്കാലത്ത് വ്യാജമദ്യം കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കാനാണ് എക്‌സസ് വകുപ്പിന്റെ തീരുമാനം. തിരുവോണ നാൾ കഴിഞ്ഞും സെപ്റ്റംബര്‍ 10 വരെ ഈ പരിശോധന എക്‌സൈസ് കര്‍ശനമാക്കും. ഓണക്കാലത്ത് ആഘോഷത്തിന് എരിവ് കൂട്ടാന്‍ മദ്യം കിട്ടാത്തവര്‍ പലരും വ്യാജമദ്യത്തിനെ ആണ് ആശ്രയിക്കാറുള്ളത്. ഇതാകട്ടെ ഉത്സവകാലത്ത് ദുരന്തങ്ങള്‍ക്കും വഴിവെക്കാറുണ്ട്. ഇതൊഴിവാക്കാനാണ് എക്‌സൈസ് കര്‍ശനമായി ഇടപെടുന്നത്. അതിര്‍ത്തി കടന്നുള്ള സ്പിരിറ്റ് ഒഴുക്ക് തടയാനും നടപടിയെടുക്കുന്നുണ്ട്.

English summary
Excise to take action against fake liquor during Onam Season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X