മാഹിന്‍ഷാക്ക് ലഹരി കിട്ടണമെങ്കില്‍ പാമ്പ് കടിക്കണം
കൊല്ലം: ലഹരിക്കായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ ഏറെയാണ്. പാമ്പിന്‍ വിഷം ലഹരിയായി ഉപയോഗിക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടും ഉണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു ചെറുപ്പക്കാരനും ലഹരിക്കായി പാമ്പിനെക്കൊണ്ട് കടിപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്ത് എക്‌സൈസിന്റെ പിടിയിലായ മാഹിന്‍ഷാ എന്ന 19 കാരനാണ് ലഹരിക്കായി പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നത്. കഞ്ചാവ് കടത്തുന്നതിനിടെയാണ് മാഹിന്‍ഷാ എക്‌സൈസിന്റെ പിടിയിലായത്.

19 വയസ്സെ ആയിട്ടുളളൂ മാഹിന്‍ഷാക്ക്. വര്‍ഷങ്ങളായി കഞ്ചാവിന്റെ അടിമയാണ്. കഞ്ചാവിന് ലഹരി പോരാതെ വന്നപ്പോഴാണ് ഇന്റര്‍നെറ്റ് വഴി പാമ്പിന്‍ വിഷത്തിന്റെ ലഹരിയെക്കുറിച്ച് അറിഞ്ഞത്. അന്വേഷിച്ചപ്പോള്‍ നമ്മുടെ കേരളത്തിലും അതിനുള്ള സംവിധാനം ഉണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
കുപ്പിയിലടച്ച വിഷപ്പാമ്പിനെക്കൊണ്ട് നാവിനടിയില്‍ കടിപ്പിക്കും. നാല് ദിവസത്തോളം ഇതിന്റെ ലഹരി ഉണ്ടാകുമത്രെ. സനേക്കിങ് എന്നാണ് ഈ ഏര്‍പ്പാട് അറിയപ്പെടുന്നത്. കൊച്ചിയില്‍ ടോണി എന്ന ഒരാളാണ് സ്‌നേക്കിങിന് സൗകര്യം ഒരുക്കുന്നതെന്ന് മാഹിന്‍ഷാ പറയുന്നു. ഒറ്റത്തവണത്തെ സ്‌നേക്കിങിന് ആയിരം രൂപയാണത്രെ ചെലവ്.
ഒരു മാഹിന്‍ഷാ മാത്രമായിരിക്കില്ല കേരളത്തില്‍ സ്‌നേക്കിങ് നടത്തുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. മാഹിന്‍ഷായെ അറസ്റ്റ് ചെയ്തതോടെ എക്‌സൈസ് സംഘം അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ടാകും. കൊച്ചിയില്‍ സ്‌നേക്കിങ് നടത്തി പണം സമ്പാദിക്കുന്ന ടോണിയെക്കുറിച്ച് ഇനി അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.












Click it and Unblock the Notifications