വെയർഹൗസുകളിൽ മദ്യ മോഷണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ്
മൂന്നുമുക്കിലെ ഗോഡൗണിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യമാണ് മോഷണം പോയത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിനാൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ്. ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗോഡൗണിൽ നിന്ന് മദ്യം മോഷണം പോയ സാഹചര്യത്തിലാണ് എക്സൈസിന്റെ ശുപാർശ. പല കെട്ടിടങ്ങളിലും സുരക്ഷാ പളിച്ചകളുള്ളതിനാൽ മോഷണത്തിന് സാധ്യത കൂടുതലാണെന്ന് എക്സൈസ് വിലയിരുത്തുന്നു.

മൂന്നുമുക്കിലെ ഗോഡൗണിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യമാണ് മോഷണം പോയത്. ഇത്തരത്തിൽ സംസ്ഥാനത്തും ഇനിയും സംഭവങ്ങൾ ആവർത്തിക്കപ്പെടുരുതെന്ന് എക്സൈസ് നിർദേശം നൽകി. ഇതിനായി സുരക്ഷാ പാളിച്ചകൾ നിലനിൽക്കുന്ന വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ് പറയുന്നു. സ്വകാര്യ വ്യക്തികളുടെയും വെയർ ഹൗസിങ് കോർപറഷന്റേയും കെട്ടിടങ്ങളിലാണ് മദ്യം സൂക്ഷിക്കുന്നത്.
സംസ്ഥാനത്ത് മദ്യം സൂക്ഷിക്കുന്ന 23 ഗോഡൗണുകളിൽ പലതിലും ആവശ്യത്തിനു സുരക്ഷയില്ല. കെട്ടിടങ്ങളുടെ കാലപഴക്കവും മോഷണ സാധ്യത വർധിപ്പിക്കുന്നു. കാട് മൂടി കിടക്കുന്ന വെയർഹൗസുകൾ വൃത്തിയാക്കാൻ എക്സൈസ് നിർദേശം നൽകി. ചുറ്റുമതിൽ ഇല്ലാത്തതും പൊളിഞ്ഞതുമായ സ്ഥലങ്ങളിൽ അവ നിർമിക്കുന്നതിന് നടപടി സ്വീകരിക്കണം. സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി.
അതേസമയം ഒരു മാസമായ ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി കടന്നതായി ബെവ്കോ. ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്‍റെ സഹായവും വേണ്ടി വരും. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിച്ചയുടന്‍ ഔട്ട്ലെറ്റുകള് തുറക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications