കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത മദ്യവില്‍പന നടത്തിയ ബിയര്‍പാര്‍ലര്‍ പൂട്ടാന്‍ ഉത്തരവ്.. സിങ്കം പണിതുടങ്ങി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പണി തടുങ്ങി. തിരുവല്ലത്ത് അനധികൃതമായി വിദേശ മദ്യവില്‍പ്പന നടത്തിയ അര്‍ച്ചന ബാര്‍ പൂട്ടാന്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി.

കോവളം റോഡിന് സമീപത്തുള്ള ബിയര്‍പാര്‍ലറില്‍ കുറേ നാളായി വിദേശമദ്യ വില്‍പ്പന നടക്കുന്നുണ്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ നിന്ന് മദ്യം പിടികൂടിയിട്ടുണ്ട്.

Rishiraj Singh

പരിശോധനയില്‍ കാട്ടാക്കടയില്‍ നിന്നും 30 ലിറ്റര്‍ പഴകിയ കള്ളും പിടികൂടിയിട്ടുണ്ട്. രണ്ട് ദിവസമായി പരിശോധന നടക്കുകയാണ്. എക്‌സൈസ് കമ്മീഷ്ണറായി ചുമതലേയറ്റ അന്നു തന്നെ അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ചെക്കുപോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. മിക്കയിടങ്ങളിലും എക്‌സൈസ് കമ്മീഷ്ണര്‍ നേരിട്ടെത്തി മിന്നല്‍ പരിശോധനയും നടത്തുന്നുണ്ട്.

English summary
Excise Commisioner Rishiraj Singh ordered to close beer parlours for seling illegal foreign liquor in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X