കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിങ് പണി തുടങ്ങി; മദ്യം പുറത്ത് വില്‍ക്കുന്ന വിമുക്തഭടന്മാര്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: വിമുക്തഭടന്മാരായ ചിലര്‍ക്ക് ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്ത് വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. തങ്ങള്‍ക്ക് കിട്ടുന്ന ക്വാട്ട പുറത്തു വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിപ്പാട് അമൃത വിദ്യാലയത്തിലെ കുട്ടികളുമായുള്ള സംവാദത്തിലാണ് എക്‌സൈസ് കമ്മീഷര്‍ നിലപാട് വ്യക്തമാക്കിയത്. ഇരുപത്തിനാല് മണിക്കൂറും നാട്ടിന്‍പുറങ്ങളില്‍ മദ്യം ലഭ്യമാക്കുന്ന ഈ നടപടി തെറ്റല്ലേ എന്ന കുട്ടിയുടെ ചോദ്യത്തിന് കൈയ്യടിയോടെയാണ് കമ്മീഷണര്‍ മറുപടി പറയാന്‍ എഴുന്നേറ്റത്.

Rishiraj Singh

വിമുക്തഭടന്മാരില്‍ ചിലര്‍ സര്‍വ്വീസ് ക്വാട്ടയായി കിട്ടുന്ന മദ്യം കച്ചവടം ചെയ്യുന്നത് നിര്‍ത്തിക്കുമോ എന്നായിരുന്നു വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയുടെ ചോദ്യം. രാജ്യം കാക്കാന്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം ജോലിചെയ്യുന്ന പട്ടാളക്കാര്‍ക്ക് മദ്യം കൊടുത്തോട്ടെ. അവര്‍ കഴിക്കട്ടെ. പക്ഷെ അത് വില്‍ക്കാന്‍ പാടില്ല. ഇത്തരം കച്ചവടക്കാര്‍ ധാരണമുണ്ട്. സര്‍വ്വീസ് ക്വാട്ടയിലെ മദ്യം വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഋഷിരാജ് സിങ് മറുപടി പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തിന് കുടമാറ്റം നടക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്നത് കുപ്പിമാറ്റമാണ്. തങ്ങള്‍ക്ക് കിട്ടുന്ന കുപ്പി കൂട്ടത്തോടെ വില്‍ക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവോടെ എക്‌സൈസ് ഉദ്യോഗസ്ഥരെയോ തന്നെയോ വിവരം അറിയിച്ചാല്‍ കുപ്പിമാറ്റക്കാരെ കൈയ്യോടെ പിടികൂടുമെന്നും ഋഷിരാജി സിങ് ഉറപ്പ് നല്‍കി.

English summary
Rishiraj Singh warn ex-service men who sell their liquor quota in black market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X