ഇനി വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാം; ചെറുകിട പ്ലാന്റുകൾക്ക് അനുമതി; വിൽപ്പനയ്ക്ക് നിബന്ധന ?
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ ചെറുകിട പ്ലാന്റുകൾക്ക് അനുമതി. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനാണ് സ്വകാര്യ സംരംഭകർക്ക് നിർമ്മാണ അനുമതി നൽകുന്നത്. ഇതു സംബന്ധിച്ച് അനുമതി നൽകുന്നതിന് വേണ്ടിയുളള ചട്ടങ്ങൾ എക്സൈസ് വകുപ്പ് തയ്യാറാക്കി.
അതേസമയം, സ്വകാര്യ സംരംഭകർക്ക് നിർമാണ അനുമതി നൽകിയാലും മദ്യ വില്പന പൂർണമായും ബിവറേജ് കോർപ്പറേഷൻ വഴി ആയിരിക്കും എന്ന വ്യവസ്ഥയുണ്ട്. ഫാക്ടറിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷ്‌കർഷിച്ചതിനൊപ്പം ആണ് പ്രവർത്തന ചട്ടങ്ങൾക്കും വകുപ്പ് രൂപം നൽകിയിട്ടുള്ളത്.

നിർമ്മാണ യൂണിറ്റിന് മൂന്നു വർഷത്തേക്ക് 50,000 രൂപയും ബോട്ട്‌ലിങ് പ്ലാന്റിന് 5000 രൂപയും ലൈസൻസ് ഫീസ് നൽകേണ്ടി വരും. മദ്യ നിർമ്മാണം, സംഭരണം തുടങ്ങിയവ എക്സൈസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ ആയിരിക്കും. നിലവിൽ കേരളത്തിൽ വലിയ തോതിൽ വൈൻ നിർമ്മിക്കുന്നതിന് ഉളള വ്യവസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ, പുതിയ തീരുമാനം ഉണ്ടായതോടെ സ്വകാര്യ സംരംഭകർക്ക് പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ കഴിയും. ഇതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, മദ്യം തുടങ്ങിയവയുടെ അളവ് എക്സൈസ് പരിശോധിച്ച് രേഖപ്പെടുത്തും. സംരംഭകർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതിന്റെ ആധികാരികതയും അപേക്ഷയിൽ വിശദീകരിക്കണം.
ലഭിക്കുന്ന ഈ അപേക്ഷകൾ ജില്ലാ എക്‌സൈസ് മേധാവിമാർ പ്രാഥമിക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ, കൃഷി അസി. ഡയറക്ടർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്പെക്ടർ തുടങ്ങിയവർ അടങ്ങുന്ന സാങ്കേതിക സമിതികൾ കെട്ടിടം, അനുബന്ധ സാമഗ്രികൾ എന്നിവയുടെ പരിശോധന നടത്തും. ഈ സമിതിയുടെ ശുപാർശയ്ക്കൊപ്പം ഡെപ്യൂട്ടി കമ്മിഷണർ അപേക്ഷ എക്‌സൈസ് കമ്മിഷണർക്ക് കൈമാറണം.
അതേസമയം, അബ്കാരി കേസുകളിലെ പ്രതികൾക്കും നാർക്കോട്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും മദ്യ നിർമാണ യൂണിറ്റിന് ലൈസൻസ് നൽകില്ല എന്ന് വകുപ്പ് എടുത്തു പറയുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യ നിർമ്മാണത്തിന് ഗോഡൗൺ ഉൾപ്പെടെ നാലു കെട്ടിടങ്ങളാണ് വേണ്ടത്.
ഇതിന് പുറമെ , അസംസ്‌കൃതസാധനങ്ങൾ സൂക്ഷിക്കുന്നതിനും മദ്യം നിർമിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങളും എക്‌സൈസ് നിഷ്‌കർഷിക്കുന്നുണ്ട്. 2022 - ലെ അബ്കാരി നയത്തിൽ മാറ്റം വരുത്തി കൊണ്ടാണ് ചെറുകിട യൂണിറ്റുകൾക്ക് അനുമതി നൽകാൻ തീരുമാനം ഉണ്ടായത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications