മദ്യം തൽക്കാലം ഹോം ഡെലിവറിയില്ല; ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരും
ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്
തിരുവനന്തപുരം: രണ്ടാം ലോക്ക്ഡൗണിലാണ് സംസ്ഥാനം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വ്യാപനം തുടരുന്ന സാഹചര്യത്തിൽ രണ്ട തവണകൂടി ലോക്ക്ഡൗൺ നീട്ടിയിരുന്നു. നിലവിൽ മെയ് 30 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓൺലൈനായി മദ്യം വിൽപ്പന നടത്തണമെന്നും ഹോം ഡെലിവറി ചെയ്യണമെന്നുമുള്ള ആവശ്യം വീണ്ടും സജീവമായിരുന്നു.
എന്നാൽ തൽക്കാലം മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് തീരുമാനം. ഹോം ഡെലിവറിയടക്കമുള്ള ഓൺലൈൻ മദ്യ വിൽപ്പനയ്ക്ക് നയപരമായ തീരുമാനം വേണമെന്നാണ് രണ്ടാം പിണറായി സർക്കാരിലെ എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട്. ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങളിൽ ബെവ്കോ എംഡിയുമായി മന്ത്രി ചർച്ച നടത്തി.

മുൻപും ഓൺലൈൻ മദ്യവിൽപ്പന വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ സംസ്ഥാനം സമ്പൂർണ അടച്ചിടലിലേക്ക് പോയതോടെ ബുക്കിങ്ങിനായി ബെവ്ക്യൂ ആപ് കൊണ്ടുവന്നു. തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്.
നിലവിലുള്ള ചട്ടങ്ങളിൽ ഒരുപാട് ഭേദഗതികൾ വേണ്ടി വരുമെന്നതാണ് എക്സൈസ് ഡിപ്പാർട്മെന്റ് ഇക്കാര്യത്തിൽ നേരിടുന്ന പ്രായോഗിക വെല്ലുവിളി. ബെവ്ക്യൂ നിലവിൽ വരുമ്പോൾ തന്നെ നിരവധി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇനി ഓൺലൈൻ മദ്യവിൽപ്പന നടത്തണമെങ്കിലും കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂളിലും ഭേദഗതി വേണം.
ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചാൽ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതിൽ കൂടുതൽ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും. ഇതിനായും ഭേദഗതി കൊണ്ടുവരണം. നേരത്തെ കുപ്പികളിൽ മദ്യം വിൽക്കാൻ ബവ്റിജസ് ഷോപ്പുകൾക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാൻ ബാറുകളിൽ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നിരുന്നു.
പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം
മദ്യവിൽപ്പന ഉൾപ്പടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം മന്ത്രിസഭയുടേതാണ്. ഇത്തരം ഭേദഗതികൾ കൊണ്ടുവന്നാൽ തന്നെ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ബെവ്കോ എംഡിയുടെ മുന്നിൽ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ കാര്യങ്ങൾ വിശദമാക്കി എക്സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. ഇത് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications