കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികൾക്ക് സന്തോഷവാർത്ത; വിദേശ മദ്യത്തിന് ഞായറാഴ്ച മുതൽ വില കുറയും, എക്സൈസ് തീരുവ കുറച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടി എക്സൈസ് വിദേശ മദ്യത്തിന് ചുമത്തിയ അധിക നിരക്ക് എടുത്തു കളഞ്ഞു. ഇതോടെ വിദേശ മദ്യത്തിന്റെ വില കുറയും. പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു അതിന്റെ കാലാവധി.

<strong>യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍</strong>യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍

ശനിയാഴ്ചയായിരുന്നു പുതിയ നിരക്ക് പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. എന്നാൽ ശനിയാഴ്ച ഒന്നാം തീയ്യതിയായതിനാൽ ഞായറാഴ്ച തീരുവ കുറഞ്ഞുള്ള നിരക്ക് പ്രാബല്യത്തിൽ വരും. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

Liquor

ഈ തുക സർക്കാർ ഖജനാവിലേക്ക് എത്തിയെന്നാണ് സൂചന. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്‌സൈസ് നികുതി അന്ന് വര്‍ധിപ്പിച്ചിരുന്നത്.

English summary
Excise duty doped; Indian made foreign liquor price down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X