Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപാനം: പൃഥ്വിരാജിനെതിരെ കേസ്

കൊച്ചി: സിനിമയിലെ മദ്യപാന സീനിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ കേസ്. സെവന്‍ത് ഡേ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരിലാണ് കേസ്.

സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. എക്‌സൈസ് വകുപ്പാണ് കേസെടുത്തത്. മദ്യപാനരംഗത്തില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാണിക്കാതിരുന്നതിനാലാണ് കേസെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Prithviraj Seventh Day

'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന് മദ്യപാന സീനുകളില്‍ എഴുതി കാണിക്കണം എന്നാണ് നിയമം. പുകവലിക്കുന്ന സീനുകളിലും ലഹരി ഉപയോഗിക്കുന്ന സീനുകളിലും നിയമ പ്രകാരമുള്ള ഈ മുന്നറിയപ്പ് എഴുതിക്കാണിക്കണം.

സെവന്‍ത് ഡേയില്‍ ഇതില്ലെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. സിനിമകളില്‍ ഇത്തരം നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്.

അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു പൃഥ്വിരാജിന്റെ സെവന്‍ത് ഡേ. ഡേവിഡ് എബ്രഹാം എന്ന, സസ്‌പെന്‍ഷനിലായ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ എന്ന വിശേഷണമാണ് പ്രേക്ഷകര്‍ സെവന്‍ത് ഡേക്ക് നല്‍കിയത്. വിഷു ചിത്രങ്ങളില്‍ മികച്ച വിജയം നേടാനായതും ഈ ചിത്രത്തിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+