Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷ ദിനത്തില്‍ ബാറുകൾ പുല‍ർച്ചെ 5വരെയോ? നടപടിയെന്ന് എക്‌സൈസ് മുന്നറിയിപ്പ്

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനു ശേഷം തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

bar new

പുതുവത്സര രാവിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ബാറുകൾ ജനുവരി ഒന്ന് പുലർച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതികൾ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പർ: 9447178000,9061178000

ഇത് സംബന്ധിച്ച് എക്‌സൈസ് വകുപ്പ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജം ആണെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. നിയമപ്രകാരമുള്ള സമയത്തിനപ്പുറം തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്ന് അറിയിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
പരാതികൾ അറിയിക്കേണ്ട നമ്പർ.
9447178000
9061178000

പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻറ്, വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.

ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കർശനമാക്കും. ആഘോഷവേളകളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളത് കൊണ്ടു അതിനെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+