വേദന അറിയാതിരിക്കാന്‍ ലഹരി; സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 9 റേഞ്ചുകളിലായി 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Recommended Video

ടാറ്റു ചെയ്യുന്നതിനിടെ ആര്‍ട്ടിസ്റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് ടാറ്റു സ്റ്റുഡിയോകളില്‍ പരിശോധന കര്‍ശനമാക്കിയത്. ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയത്.
പിന്നാലെ പൊലീസില്‍ യുവതികള്‍ പരാതി നല്‍കിയതോടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ ആരോപിച്ചത്. സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് ടാറ്റ് ചെയ്ത കലാകാരന്‍ കൂടിയാണ് സുജീഷ്. ഇയാളുടെ സോഷ്യല്‍ മീഡിയ പേജില്‍ താരങ്ങള്‍ക്ക് ടാറ്റു ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും കാണാം.












Click it and Unblock the Notifications