കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Exclusive: മദ്യം വീട്ടിലെത്തിച്ച് നൽകുമോ? എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വൺ ഇന്ത്യ മലയാളത്തിനോട്

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന നാളെ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ വൺ ഇന്ത്യയോട്. ബെവ്കോ ഔട്ട്ലെറ്റുകളിൽ ആവശ്യക്കാർക്ക് നേരിട്ടെത്തി മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കും. മദ്യം വാങ്ങാനുള്ള ആപ്പ് സംവിധാനം ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. മദ്യം നൽകാൻ ആപ്പ് ഉപയോഗിച്ചാലുള്ള സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. വൺ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രി എംവി ഗോവിന്ദന്റെ പ്രതികരണം.

'മദ്യനിരോധനമല്ല ഇടത് സർക്കാരിൻ്റെ നയം. മദ്യവർജ്ജനത്തിലൂടെ പരമാവധി മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുകയാണ് ഏതൊരു ഗവൺമെൻ്റിനും ചെയ്യാൻ കഴിയുന്നത്. അതാണ് ഇടതുമുന്നണിയും നടപ്പിലാക്കുന്നത്. മദ്യം മറ്റു വിഭവങ്ങൾക്കൊപ്പം വീടുകളിലെത്തിച്ച് നൽകാൻ കഴിയില്ല'- എം വി ഗോവിന്ദൻ വ്യക്തമാക്കി.

MINISTER

'ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ നടപ്പിലാക്കും. അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടത്തിയ സമാനമായ പ്രവർത്തനങ്ങൾ തന്നെ കുറച്ച് കൂടി വിപുലമാക്കും. മദ്യവിതരണം ആപ്പ് മുഖേനയാക്കുന്നത് നിരവധി സാങ്കേതിക പ്രതിസന്ധികൾ സൃഷ്ടിക്കും' എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

'ഒന്നോ, രണ്ടോ ദിവസം കൊണ്ട് തന്നെ ആപ്പ് തകരാറിലാകുന്ന സ്ഥിതി വന്നാൽ മദ്യം വാങ്ങാനെത്തുന്നവർക്ക് അത് തടസ്സമാകും. ലോക്ക്ഡൗൺ കഴിഞ്ഞ് മദ്യശാലകൾ തുറക്കുന്നതിനാൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യ വിതരണം'.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

'കഴിഞ്ഞ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി വ്യാജവാറ്റ് നിർമ്മാണം വർധിച്ചിട്ടുണ്ട്. വ്യാജമദ്യം തയ്യാറാക്കുന്നവരെ പിടികൂടാൻ എക്സൈസ് വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്'. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും വകുപ്പിൻ്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി എംവി ഗോവിന്ദൻ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Decision about the opening of Beverages Corporation | Oneindia Malayalam

English summary
Excise Minister MV Govindan reacts to Oneindia Malayalam on Bevco outlets opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X