കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവജന സംഘടനകളില്‍ നല്ലൊരു വിഭാഗവും കുടിയന്മാര്‍; വിമര്‍ശനവുമായി മന്ത്രി എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം : യുവജന സംഘടനകളില്‍ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ചെറിയൊരു വിഭാഗം മാത്രമല്ല, മറിച്ച് ഭൂരിഭാഗവനും മദ്യപിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാര്‍ക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ലഹരി വിരുദ്ധ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം .

kerala

പുതു തലമുറയെ ആത്മാര്‍ത്ഥതയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥി യുവജന സംഘടനകളെയാണ് ബോധവത്കരണം നടത്തേണ്ടതിനെ ആശ്രയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു . ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവരില്‍ ഭൂരിഭാഗം പേരും മദ്യപിക്കുന്നവരാണെന്ന് വ്യക്തമായത്. അപ്പോള്‍ എങ്ങനെ അവരെ ഉപയോഗിച്ച് ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത് .

ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍; വൈദ്യുതി നിരക്ക് വര്‍ദ്ധന ഇടിവെട്ട് കൊണ്ടതുപോലെയാണെന്ന് വിഡി സതീശന്‍ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍; വൈദ്യുതി നിരക്ക് വര്‍ദ്ധന ഇടിവെട്ട് കൊണ്ടതുപോലെയാണെന്ന് വിഡി സതീശന്‍

ക്യാമ്പയിന്റെ ഭാഗമായി എത്താന്‍ പറഞ്ഞാല്‍ പോലും യുവാക്കള്‍ അത്ര കണ്ട് ഉള്‍ക്കൊണ്ട് എത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജന സംഘടനകളിലും വിദ്യാര്‍ത്ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരെയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നത്. ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

ലോകമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങള്‍ക്കു കേരളത്തിന്റെ ഐക്യദാര്‍ഢ്യമായി ഈ അതിവിപുല ബോധവത്കരണം മാറണമെന്നു മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയില്‍ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്. ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതാണ് ഈ പ്രചാരവേല. വലിയ വ്യാപ്തിയില്‍ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാന്‍ ഇപ്പോള്‍ നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുന്‍നിര്‍ത്തിയാണു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണല്‍ കോളജുകളിലും വിപുലമായ രീതിയില്‍ പ്രചാരണം നടത്താനുള്ള തീരുമാനം.

എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരെ ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാര്‍ഥികളെ വിവിധ തലങ്ങളില്‍ ഏകോപിപ്പിച്ച് ബോധവ്തകരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടല്‍ നടത്താനായാല്‍ ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു .

മയക്കുമരുന്നു വില്‍പ്പന നടത്തുന്ന തടയാന്‍ സ്‌കൂള്‍ അധികൃതരും രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ ബോധവത്കരണം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു .

ലഹരിയുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുന്നതിനു വിമുക്തി മിഷന്‍ അധ്യാപകര്‍ക്കായി തയാറാക്കിയ കരുതല്‍ എന്ന കൈപ്പുസ്തകം മന്ത്രി ആന്റണി രാജുവിനു നല്‍കിയും വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ കവചം എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിനു നല്‍കിയും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. വിമുക്തി മിഷന്‍ സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു .

അതേസമയം , മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രി എം വി ഗോവിന്ദന്‍ ഡി വൈ എഫ് ഐ പരിപാടികള്‍ക്ക് മാത്രം പങ്കെടുക്കുന്നത് കൊണ്ടുള്ള തോന്നലാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.

English summary
Excise Minister MV Govindan Says Most of the youth organizations are alcoholics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X