സുധീരന്‍ പറഞ്ഞത് തന്നെ താനും പറഞ്ഞു, കുടുങ്ങി: ബാബു
തിരുവനന്തപുരം: കെ ബാബുവാണ് ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് വിഎം സുധീരന്‍ പറഞ്ഞാല്‍ പിന്നെ ബാബുവിന് മിണ്ടാതിരിക്കാനാകുമോ... ബാബുവും പൊട്ടിച്ചു ഒരു വെടി...
മദ്യം നിരോധിച്ചാല്‍ വ്യാജമദ്യ ദുരന്തം ഉണ്ടാകുമെന്ന് സുധീരനാണ് തന്നോട് പറഞ്ഞതെന്നാണ് എക്‌സൈസ് മന്ത്രി കെ ബാബു പറയുപന്നത്. താന്‍ ഇക്കാര്യം പുറത്ത് പറഞ്ഞപ്പോള്‍ അത് തനിക്കെതിരെ തന്നെ ആയുധമാക്കിയെന്നും ബാബു ആരോപിക്കുന്നു.

ബാര്‍ വിഷയത്തില്‍ ഒരു ഒത്തുകളിയും ഉണ്ടായിട്ടില്ല. ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി ചോദിച്ചു വാങ്ങി എന്നൊക്കെ പറയുന്നത് വെറുതെയാണെന്നും ബാബു പറഞ്ഞു.
മദ്യത്തിന്റെ വിഷയം വന്നപോപള്‍ സര്‍ക്കാരില്‍ ഉള്ളവരില്‍ ചിലര്‍ തന്നെ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തെന്നും കെ ബാബു ആരോപിച്ചു. ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കണം എന്ന നിലപാടായിരുന്നു തുടക്കം മുതലേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും എടുത്തിരുന്നത്. ആദര്‍ശം നോക്കിയിട്ട് കാര്യമില്ലെന്ന നിപാടായിരുന്നു ബാബുവിന്റേത്.
എന്നാല്‍ അവസാനം ആയപ്പോള്‍ മദ്യ നിരോധനത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി സ്വന്തമാക്കിയപ്പോള്‍ കെ ബാബു പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications