മന്ത്രി ടിപി രാമകൃഷ്ണന് നെഞ്ചുവേദന; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാവിലെ കോഴിക്കോട് വീട്ടില്‍ വെച്ച് നെഞ്ചുവേദന അുഭവപ്പെടുകയായിരുന്നു. ഹൃദയത്തിലേക്കുള്ള രക്ത കുഴലില്‍ ബ്ലോക്ക് ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി

മറ്റ് പരിശോധനകള്‍ നടത്തി വരികയാണ്. അസുഖത്തെ തുടര്‍ന്ന് മന്ത്രിയുടെ ഞായറാഴ്ചത്തെ എല്ലാ പരിപരാടികളും മാറ്റി വച്ചു.












Click it and Unblock the Notifications