'എന്റെ മെസേജ് കേട്ടാല്‍ മതി, സൗണ്ട് മോഡുലേഷന്‍ വിട്ടേക്കൂ..'; ട്രോളുകള്‍ക്ക് മറുപടിയുമായി ബാസിത്ത്

കൊച്ചി: ജീവിതത്തില്‍ മുഴുവന്‍ നടന്‍ സുരേഷ് ഗോപിയുടെ ശബ്ദവുമായി ജീവിക്കുന്ന ആളല്ല താന്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ബാസിത്. സോഷ്യല്‍ മീഡിയയില്‍ അബ്ദുള്‍ ബാസിതിന്റെ ശബ്ദാനുകരണത്തെ സംബന്ധിച്ച ട്രോളുകള്‍ കന്നിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്‍ ബാസിത് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിന്റെ നന്മക്ക് വേണ്ടി പറയുന്ന കാര്യങ്ങള്‍ എല്ലാവരിലും എത്തുന്നതിന് വേണ്ടിയാണ് ശബ്ദത്തിന്റെ മോഡുലേഷനില്‍ മാറ്റം വരുത്തുന്നത്.

നടന്‍ സുരേഷ് ഗോപിയുടെ ശബ്ദവുമായി ഏറെ സാമ്യമുള്ള ശബ്ദമാണ് അബ്ദുള്‍ ബാസിത്തിന്റേത്. ഇതോടെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളില്‍ അബ്ദുള്‍ ബാസിത്തിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചാനല്‍ പരിപാടികളിലും അബ്ദുള്‍ ബാസിത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് അബ്ദുള്‍ ബാസിത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞത്.

1

അബ്ദുള്‍ ബാസിത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഒരുപാട് പേര് എന്റെ വീഡിയോസ് കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരുപാട് വേദികൡ ലഹരിക്കെതിരായിട്ടുള്ള പോരാട്ടം നമ്മുടെ സമൂഹത്തെ ബാധിച്ച് കൊണ്ടിരിക്കുന്ന യുവതലമുറയെ ബാധിച്ച് കൊണ്ടിരിക്കുന്ന ഈ ഒരു പോരാട്ടത്തിന് കൂടെ, എല്ലാവരുടേയും കൂടെ നിന്ന് പൊരുതാനായിട്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. ഒരുപാട് പേരുടെ സപ്പോര്‍ട്ടും നല്ല അഭിപ്രായങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. പലരും ഇമോഷണലായിട്ട് സംസാരിക്കുന്നത് തന്നെ അനുഭവങ്ങളിലൂടെ ആണ്.

2

ആ അനുഭവം ഇനിയൊരു കുടുംബത്തിലേക്ക് വരാതിരിക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ്. അപ്പോള്‍ അതുകൊണ്ട് തന്നെ എല്ലാവരും നല്ല ജാഗ്രത പാലിച്ച് നമ്മുടെ കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാടായി തന്നെ ഇരിക്കണം എന്നുള്ളത് കൊണ്ടാണ്. ആ ഒരൊറ്റ ചിന്ത കാരണം മാത്രമാണ് ഇപ്പോള്‍ ഒരു ക്ലാരിഫിക്കേഷന് വേണ്ടി വന്നത് എന്തുകൊണ്ടാണ് എന്ന് വെച്ചാല്‍ പ്രത്യേകിച്ച് ഈയിടെ ഓരോ ക്ലാസുകളില്‍ ഒരു വോയ്‌സ് മോഡുലേഷന്‍ സിമിലാരിറ്റി സുരേഷ് ഗോപി സാറിന്റെ എന്നുള്ള രീതിയും അതുമായി ബന്ധപ്പെട്ടിട്ടുള്ള പല ചര്‍ച്ചകളും ഒക്കെ വന്നിട്ടുണ്ടായിരുന്നു.

3

അതില്‍ ഒരു ക്ലാരിഫിക്കേഷന് വേണ്ടിയാണ് ഞാന്‍ ഈ വീഡിയോയില്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. കാരണം ബോധവല്‍ക്കരണ ക്ലാസുകള്‍ നമ്മള്‍ എടുക്കുമ്പോള്‍ അതില്‍ പരാമവധി ആ ഒരു വികാരം നമ്മള്‍ പറയുന്ന സമയത്ത് അതില്‍ ഏറ്റവും വലിയ ഒരു വോക്കല്‍ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോഡുലേഷനില്‍ ആ ഒരു വോക്കല്‍ നമ്മള്‍ പറയുമ്പോള്‍ അത് ഒരു വലിയ റീച്ച് ഉണ്ടാക്കും. ഓട്ടോമാറ്റിക്കലി വികാരപരമായിട്ടുള്ള ചില കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ വോയ്‌സുമായുള്ള സിമിലാരിറ്റി പല വേദികളിലും എനിക്ക് വരാറുണ്ട്.

4

അത് അല്ലാതെ എന്റെ ജീവിതം മുഴുവന്‍ സുരേഷേട്ടനായിട്ട് അല്ലെങ്കില്‍ സുരേഷേട്ടന്റെ അതേ വോയിസില്‍ ജീവിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ആരും അങ്ങനെ തെറ്റിദ്ധരിക്കരുത്. കാരണം അങ്ങനെയുള്ള ബോധവല്‍ക്കരണ ക്ലാസുകളിലും സ്‌റ്റേജ് പെര്‍ഫോമന്‍സിലും മാത്രമാണ്, നല്ല കാര്യത്തിന് വേണ്ടി മാത്രമാണ്. കാരണം സമൂഹത്തിന്റെ നന്മക്ക് വേണ്ടി മാത്രം. വേറൊരു ഇതുമില്ല. കാരണം സമൂഹത്തിന്റെ നന്മക്ക് വേണ്ടി.

5

ഓരോ അച്ഛനും ഓരോ അമ്മയും ഓരോ മക്കളും അവരടങ്ങുന്ന ആ ഒരു സ്‌നേഹനിധിയായിട്ടുള്ള കുടുംബം എന്നും സന്തോഷത്തോടെ ആ കുടുംബത്തില്‍ വേറൊരു ദുഷിച്ച സൗഹൃദത്തിന്റേയോ ഒന്നും ഇടപെടലുകള്‍ വരാതിരിക്കാന്‍ വേണ്ടി ഓരോ കുടുംബത്തേയും സ്വന്തം കുടുംബമായി കണ്ട് കൊണ്ട് അത് എല്ലാവരിലേക്കും എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ ചില വികാരപരമായിട്ടുള്ള വാക്കുകള്‍ ഞാന്‍ പറയുമ്പോഴും ചില കാര്യങ്ങള്‍ പറയുമ്പോഴും ആ മോഡുലേഷന്‍ സിമിലാരിറ്റി സുരേഷേട്ടനുമായി വരുന്നത് കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗീകരിച്ചതും ആദരവുകള്‍ തന്നതും സുരേഷേട്ടന്‍ തന്നെ ഒരുപാട് ആദരവ് തന്നതും ആണ്.

6

അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ക്ലാരിഫിക്കേഷന്‍ വരുത്തേണ്ടതുണ്ട്. ജീവിതം മുഴുവനായിട്ട് അതേ വോയ്‌സില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഒരാളല്ല ഞാന്‍. അതില്‍ ചില ഭാഗങ്ങളില്‍ മോഡുലേഷന്‍ സിമിലാരിറ്റി വരുന്നു എന്നുള്ളത് മാത്രമാണ്. ആയത് കൊണ്ട് എല്ലാവരും എനിക്ക് ഒരേയൊരു റിക്വസ്റ്റ് മാത്രമെ നിങ്ങളുടെ എല്ലാവരുടേയും അടുത്തുള്ളൂ. അതിലെ സൗണ്ട് മോഡുലേഷനെ മാത്രം മനസില്‍ വെച്ച് കൊണ്ട് ബാക്കിയുള്ള ആ മെസേജിനെ മറക്കരുത്.

7

ഞാന്‍ പറയുന്ന മെസേജുകളെല്ലാം എത്തിക്കാന്‍ ചില ഭാഗങ്ങളില്‍ സുരേഷേട്ടനുമായി മോഡുലേഷന്‍ സാമ്യം വരുന്നു എന്ന് മാത്രമെ ഉള്ളൂ. ഞാന്‍ പറയുന്ന മെസേജുകള്‍ എടുക്കുക. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും ലഹരിക്കെതിരെ പേരാടാം. അതല്ലാതെ വോയ്‌സ് മോഡുലേഷന് അല്ല പ്രാധാന്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q