വേദി കീഴടക്കി എക്സൈസ് ഉദ്യോഗസ്ഥരുടെ നാടകം
ചെറുതോണി: മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടന്നു വരുന്ന നിറവ് 2018 ന്റെ വേദയില്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കാലിടറാതെ കാവലാളാകാം എന്ന നാടകം ഏറെ ശ്രദ്ധേയമായി.ചിരിയും ചിന്തയും ഒരുപോലെ ഉണര്‍ത്തി പ്രേക്ഷക ശ്രദ്ധ പിടച്ചുപറ്റാന്‍ നാടകത്തിനു സാധിച്ചു. ജോലിക്കിടയിലും സാമൂഹ്യ പ്രതിബദ്ധതയോടെ നാടകവേദികളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ നാപ്പതാമത്തെ വേദിയിലാണ് ഇക്കുറി നാടകം അരങ്ങേറിയത്.
ലഹരിക്കടിമപ്പെടുന്ന കുടുംബ പശ്ചാത്തലങ്ങളെ പ്രമേയമാക്കി അവതരിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍ എന്‍ സന്തോഷ് വഴിത്തലയാണ്.എക്സൈസ് ഉദ്യോഗസ്ഥരായ പ്രദീഷ് സി എം,ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.ഉടുമ്പന്‍ചോല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ബി ബിനുവിന്റെ നേതൃത്തിലുള്ള പത്തോളം ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ഓരോ വേദികളിലും ഇവര്‍ നാടകത്തിനു കയ്യടി വാങ്ങുന്നത്.

എട്ടുപേരാണ് നാടകത്തില്‍ ഉടനീളം വേഷ പകര്‍ച്ചകളിലൂടെ ഓരോ രംഗങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത്.എക്‌സൈസ് ഉദ്യോഗസ്ഥരായ സാഗര്‍, കെ ആര്‍ സത്യന്‍,സെബാസ്റ്റിയന്‍ പി എ, ഷനേജ് കെ, ഷിജു പി കെ,അഗസ്റ്റ്യന്‍ ജോസഫ്,മുഹമ്മദ് റിയാസ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഒരോരുത്തരും മൂന്നുവേഷങ്ങളില്‍ വേദിയില്‍ എത്തുന്നു.എട്ടു രംഗങ്ങളിലൂടെ പുരോഗമിക്കുന്ന നാടകം ലഹിരി വിരുദ്ധ സന്ദേശവും നല്‍കുന്നു.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളെലെ സായഹ്നങ്ങളും കലാസാസ്‌കാരിക വേദികളാല്‍ സജ്ജീവമാക്കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാഭരണകൂടം.












Click it and Unblock the Notifications