കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പഴാണ് എല്ലാം ശരിയായത്, ബാര്‍ ഉടമയ്ക്ക് കേസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് എട്ടിന്റെ പണിയും

എക്‌സൈസ് കമ്മീഷണറുടെ നടപടി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: ബാറുടമയ്‌ക്കെതിരെ കേസ് എടുത്താല്‍ എന്തു സംഭവിക്കാനാ. സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഇപ്പം കാര്യങ്ങള്‍ നേരെ തിരിച്ചാണ് അതും എക്‌സൈസ് കമ്മീഷണര്‍ക്ക്. കേസെടുത്ത കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷനാണ് ലഭിച്ചിരിക്കുന്നത്. ബാറില്‍ അനധികൃതമായി കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചതിനാണ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍എസ് സുരേഷ് ബാറുടമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

എന്നാല്‍ കാര്യങ്ങളെല്ലാം നിമിഷം നേരം കൊണ്ട് മാറിമറിയുകയായിരുന്നു. അതേസമയം നിയമപരമായി പ്രവര്‍ത്തിച്ചതിന് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച സസ്‌പെന്‍ഷനെതിരെ ഭരണതലത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടില്ല.

നാണംകെടുത്തി

നാണംകെടുത്തി

തലതിരിഞ്ഞ ന്യായാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. എക്‌സൈസ് കമ്മീഷണറുടെ നടപടി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെ കുറിച്ചും എക്‌സൈസ് വകുപ്പിനെ കുറിച്ചും മോശം ഇമേജുണ്ടാക്കാന്‍ കമ്മീഷണറുടെ നടപടി കാരണമായെന്ന് നികുതി സെക്രട്ടറി നല്‍കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

കളിച്ചത് ബാറുടമ

കളിച്ചത് ബാറുടമ

സസ്‌പെന്‍ഷന്‍ ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബാറുടമയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്റെ ബാറില്‍ അനാവശ്യമായി പരിശോധന നടത്തിയെന്ന ബാറുടമ നല്‍കിയ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.വിഷയത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്.

മന്ത്രിയുടെ പിഎസ്

മന്ത്രിയുടെ പിഎസ്

ബാറുടമയുടെ പരാതി മാത്രമല്ല എക്‌സൈസ് മന്ത്രിയുടെ അഡീഷണല്‍ പിഎസും സസ്‌പെന്‍ഷനായി ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ പിഎസ് ദീപു സുരേഷിനെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് വന്നില്ലെന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതേസമയം സുരേഷ് വിരമിക്കാന്‍ മൂന്നു മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സസ്‌പെന്‍ഷന്‍ കരിയറില്‍ മറ്റ് ആനുകൂല്യം ലഭിക്കുന്നതിന് തിരിച്ചടിയാവണമെന്ന ഉദേശ്യവും ദീപുവിനുണ്ടെന്ന് ആരോപണമുണ്ട്.

വില്‍പന പുറത്ത്

വില്‍പന പുറത്ത്

ബാറുടമ ഇന്ദ്രബാലന്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് സുരേഷ് പറയുന്നത്. ഇയാളുടെ ബാറില്‍ നിന്ന് മദ്യം പുറത്ത് വില്‍ക്കുകയും പലതവണ വിലക്കിയിട്ടും ആവര്‍ത്തിക്കുകയും ചെയ്തതോടെയാണ് കേസെടുത്തത്. ഇതോടൊപ്പം അനധികൃത കൗണ്ടറും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മദ്യവുമായി പുറത്തുപോയവരെ സുരേഷ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ മദ്യപര്‍ക്ക് ആഹാരം നല്‍കുന്നില്ലെന്നും ഇത് സര്‍ക്കാര്‍ ഉത്തരവിനെ അട്ടിമറിക്കലാണെന്നും സുരേഷ് പറയുന്നു. ഇക്കാര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
excise officer suspended who take action against bar owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X