മണലില്‍ പൂഴ്ത്തി കഞ്ചാവ് കടത്ത്
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് മണല്‍ കടത്തുന്നതിനൊപ്പം കഞ്ചാവും കടത്തുന്നു. മണലില്‍ ഒളിപ്പിച്ച നിലയില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടി.
എട്ട് കിലോ കഞ്ചാവാണ് മണലില്‍ പൂഴ്ത്തിവച്ച നിലയില്‍ കണ്ടെത്തിയത്. കാറിലായിരുന്നു മണല്‍ കടത്തിയിരുന്നത്.

എക്‌സൈസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ചാത്തിനാപുരം സ്വദേശി അനില്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തിുട്ടുണ്ട്.
ഫെബ്രുവരി 26 ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. നിര്‍മാണ ജോലിക്കാരനാണ് അനില്‍ കുമാര്‍. കെട്ടിട നിര്‍മാണത്തിനാവശ്യമായ മണല്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ കൂടെയായിരുന്നു കഞ്ചാവ് കടത്ത്.
സ്‌കൂല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് അനില്‍കുമാര്‍ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിലും വന്‍ കഞ്ചാവ് വേട്ട നടന്നിരുന്നു. അന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ഏറ്റവും അധികം വാങ്ങുന്നതെന്നാണ് പിടിയിലായ ആള്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications