കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവ് വേണോ... 14 കാരന്റെ പരസ്യ വില്‍പന

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും നിരോധിച്ച നാടാണ് നമ്മുടേത്. അങ്ങനെയൊരു നാട്ടില്‍ പരസ്യമായി കഞ്ചാവുമായി കച്ചവടത്തിറങ്ങിയാല്‍ എങ്ങനെയിരിക്കും. അതും ബാല്യം വിട്ടിട്ടില്ലാത്ത ഒരു കൗമാരക്കാരന്‍.

പത്തനംതിട്ടയിലാണ് സംഭവം. കഞ്ചാവ് വേണോ എന്ന് ചോദിച്ച് 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടി നഗരത്തിലൂടെ നടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പധികൃതര്‍ സ്ഥലത്തെത്തി.

Pathanamthitta Map

അന്വേഷിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. കഞ്ചാവ് കച്ചവടത്തിന് കുട്ടിയെ ചട്ടം കെട്ടിയവര്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളെ എക്‌സൈസ് പിടികൂടുകയും ചെയ്തു. മറ്റരൊള്‍ ഓടി രക്ഷപ്പെട്ടു.

മുമ്പ് ചില കേസുകളില്‍ പെട്ടിട്ടുള്ള ആളാണ് കുട്ടി. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് കഞ്ചാവ് വില്‍പനക്ക് ഉപയോഗിക്കാമെന്ന് കച്ചവടക്കാര്‍ കരുതിയത്. ഏറെ നേരം നിരീക്ഷിച്ചതിന് ശേഷമാണ് എക്‌സൈസ് ജീവനക്കാര്‍ കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചത്. ആരാണ് കഞ്ചാവ് തന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു.

ചെന്നീര്‍ക്കര സ്വദേശിയായ സോമന്‍ എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഷിജു എന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കാനാണ് എക്‌സൈസിന്റെ പദ്ധത്.

English summary
Excise seized 14 year boy selling Cannabis publicly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X