കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടാല്‍ ജീന്‍സും ടോപ്പുമിട്ട ഡീസന്‍റ് ഗേള്‍സ്!പിടികൂടിയത് മൂന്നരക്കിലോ കഞ്ചാവ്,

കുമളിയില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘം കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

Google Oneindia Malayalam News

തൊടുപുഴ: സ്ത്രീകളടക്കമുള്ള നാലംഗ സംഘത്തെ കഞ്ചാവുമായി പിടികൂടി. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശികളായ ഷെഫീക്ക്(22) അനൂപ് അഷ്‌റഫ്(27) , കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി ജംഷീദ(27), തൃശൂര്‍ സ്വദേശിനി ഷീബ(24) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും സ്വിഫ്റ്റ് കാറില്‍ ആലപ്പുഴയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ പീരുമേട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. വളരെ നാടകീയമായിട്ടായിരുന്നു സംഘത്തെ പിടികൂടിയത്. മാര്‍ച്ച് 29 ബുധനാഴ്ച രാവിലെ കുമളിയില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘം കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

പീരുമേട്ടില്‍ നിന്നും പിടികൂടി...

പീരുമേട്ടില്‍ നിന്നും പിടികൂടി...

കുമളിയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം പീരുമേട്ടില്‍ നിന്നാണ് പിടികൂടിയത്. ഷെഫീക്ക്, ഷീബ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോളാണ് കഞ്ചാവുമായി വരികയായിരുന്നുവെന്ന് മനസിലായത്.

കഞ്ചാവ് അവരുടെ കൈവശം...

കഞ്ചാവ് അവരുടെ കൈവശം...

തേക്കടി കവലയില്‍ വെച്ച് കാറില്‍ നിന്നും രണ്ട് പേര്‍ ഇറങ്ങിയതായും, കഞ്ചാവ് അവരുടെ കൈവശമാണെന്നുമാണ് ഷെഫീക്കും ഷീബയും എക്‌സൈസിനോട് പറഞ്ഞത്. തുടര്‍ന്ന് എക്‌സൈസ് നിര്‍ദേശ പ്രകാരം ഷെഫീക്കും ഷീബയും ഇവരുമായി ബന്ധപ്പെടുകയും മുണ്ടക്കയത്ത് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അനൂപും ജംഷീദയും...

അനൂപും ജംഷീദയും...

തേക്കടി കവലയിറങ്ങിയ അനൂപും ജംഷീദയും ബസിലാണ് മുണ്ടക്കയത്തെത്തിയത്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ മഫ്തിയില്‍ നിലയുറപ്പിച്ചിരുന്ന എക്‌സൈസ് സംഘമാണ് ഇവരെ രണ്ട് പേരെയും പിടികൂടിയത്. മൂന്നരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

റിമാന്‍ഡ് ചെയ്തു...

റിമാന്‍ഡ് ചെയ്തു...

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഎ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലുപേരെയും പിടികൂടിയത്. പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

English summary
Excise seized marijuana from peerumedu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X