കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചര ഏക്കര്‍ കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് ചെടി!!! വയനാട്ടിലെ 'കഞ്ചാവ് കര്‍ഷകനെ' എക്‌സൈസ് പിടികൂടി

അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തില്‍ ഇയാള്‍ താമസിക്കുന്ന ഷെഡിനോട് ചേര്‍ന്നാണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്.

Google Oneindia Malayalam News

കല്‍പ്പറ്റ: കൃഷിയിടത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കര്‍ഷകനെ എക്‌സൈസ് സംഘം പിടികൂടി. കണിയാമ്പറ്റ കൂടോത്തുമ്മല്‍ ചീക്കല്ലൂര്‍ വട്ടപ്പറമ്പില്‍ ജോര്‍ജ്(67) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും കല്‍പ്പറ്റ റേഞ്ച് അധികൃതരും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്. അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തില്‍ ഇയാള്‍ താമസിക്കുന്ന ഷെഡിനോട് ചേര്‍ന്നാണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്.

എക്‌സൈസ് റെയ്ഡ്...

എക്‌സൈസ് റെയ്ഡ്...

കണിയാമ്പറ്റയിലെ കൃഷിയിടത്തില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരമാണ് വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് റെയ്ഡ് നടത്തിയത്.

കഞ്ചാവ് ചെടികള്‍...

കഞ്ചാവ് ചെടികള്‍...

കണിയാമ്പറ്റയിലെ അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തില്‍ ജോര്‍ജ് താമസിക്കുന്ന ഷെഡിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്.

പ്രതിയും ചെടികളും കസ്റ്റഡിയില്‍...

പ്രതിയും ചെടികളും കസ്റ്റഡിയില്‍...

ജോര്‍ജ് താമസിക്കുന്ന ഷെഡിനോട് ചേര്‍ന്ന് ചാക്കുകളില്‍ മണ്ണ് നിറച്ചാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. മൂന്നു മാസം പ്രായമായ ചെടികള്‍ പൂവിട്ട് കായ ഉണ്ടായ നിലയിലാണ് പിടിച്ചെടുത്തത്. ജോര്‍ജിനെയും കഞ്ചാവ് ചെടികളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍...

വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍...

കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടികളും, പ്രതിയെയും വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

English summary
excise seized marijuana from wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X