കഞ്ചാവടിച്ച് കിളി പോയി!!! മാതാപിതാക്കളുടെ പേരു പോലും ഓർമ്മയില്ലെന്ന് യുവാക്കൾ, കുഴങ്ങിയത് എക്സൈസും..
ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് തന്നെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ യുവാക്കളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ പേരോ വിലാസമോ ഓർമ്മയില്ലായിരുന്നു.
നെടുങ്കണ്ടം: കഞ്ചാവുമായി പിടിയിലായ ആറു യുവാക്കളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാതെ എക്സൈസ് ഉദ്യോഗസ്ഥർ വട്ടംകറങ്ങുന്നു. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് കഞ്ചാവുമായി കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്.
ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ നിന്നാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്.
ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് തന്നെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ യുവാക്കളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ പേരോ വിലാസമോ ഓർമ്മയില്ലായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയിൽ പലരും മാതാപിതാക്കളുടെ പേര് ഓർത്തെടുക്കാൻ കുറേ സമയമെടുക്കുകയും ചെയ്തു. എന്നാൽ പിടിയിലായ വിവരം വീട്ടിൽ അറിയിക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥർ യുവാക്കളുടെ മാതാപിതാക്കളുടെ പേരും വിലാസവും ഫോൺ നമ്പറുമെല്ലാം ചോദിച്ചത്. കഞ്ചാവുമായി പിടിയിലായ വിവരം വീട്ടിലറിയാതിരിക്കാനായി യുവാക്കൾ മനപ്പൂർവ്വം കബളിപ്പിക്കുകയാണോ എന്നും എക്സൈസിന് സംശയമുണ്ട്.

ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ...
ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ദിവസം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലാകുന്നത്. തേനിയിൽ നിന്നും വരികയായിരുന്ന യുവാക്കളുടെ പക്കൽനിന്നും 500 ഗ്രാമോളം കഞ്ചാവാണ് കണ്ടെടുത്തത്.

കാറിന്റെ ബംപറിനുള്ളിൽ...
കോളേജ് വിദ്യാർത്ഥികളടക്കമുള്ള ആറ് യുവാക്കളെയാണ് കഞ്ചാവുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ബംപറിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

തേനിയിൽ നിന്നും...
തേനിയിൽ നിന്നും കഞ്ചാവ് നൽകിയവരാണ് കാറിന്റെ ബംപറിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചതെന്നാണ് യുവാക്കൾ എക്സൈസിനോട് പറഞ്ഞത്. തേനിയിൽ നിന്നും കഞ്ചാവുമായി വന്ന 40 വിദ്യാർത്ഥികളെയാണ് അറു മാസത്തിനിടെ കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ നിന്നും പിടികൂടിയത്.

ചോദ്യം ചെയ്യൽ...
പിടിയിലായ യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കളുടെ പേരും വിലാസവും ഓർമ്മ കിട്ടുന്നില്ലെന്നായിരുന്നു മറുപടി.

പേര് തെറ്റിച്ച് പറഞ്ഞു, ഫോൺ നമ്പറുമറിയില്ല...
ചിലർ അച്ഛന്റെയും അമ്മയുടെയും പേര് തെറ്റിച്ച് പറയുകയും, ഫോൺ നമ്പർ ഓർത്തെടുക്കാൻ പ്രയാസപ്പെടുകയും ചെയ്തു.

സ്കൂളിൽ പഠിക്കുമ്പോഴെ കഞ്ചാവടി തുടങ്ങി...
പിടിയിലായ യുവാക്കളെല്ലാം സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങിയവരാണെന്നാണ് എക്സൈസ് പറയുന്നത്. എന്നാൽ രക്ഷിതാക്കളുടെ പേര് വെളിപ്പെടുത്താതിരിക്കാൻ ഓർമ്മയില്ലാത്തതു പോലെ അഭിനയിക്കുകയാണോ എന്നും പോലീസിന് സംശയമുണ്ട്.

മാസച്ചെലവിന് 40000 രൂപയും, കാറും...
പിടിയിലായവരിലെ ഒരു കോളേജ് വിദ്യാർത്ഥിക്ക് രക്ഷിതാവ് മാസം 40000 രൂപയാണ് ചെലവിനായി നൽകിയിരുന്നത്. ഇതുകൂടാതെ വിലകൂടിയ കാറും വിദ്യാർത്ഥിക്ക് ഉപയോഗിക്കാനായി നൽകിയിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications