കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷകളെ ഒഴിവാക്കി ഹര്‍ത്താല്‍ നടത്തിയാലോ? എംജി വിസിയുടെ കത്ത്

Google Oneindia Malayalam News

കോട്ടയം: പൊതു പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്ത് നല്‍കി.

പാല്‍ പത്രം, ആശുപത്രി എന്നീ അവിശ്യ സര്‍വീസുകള്‍ പോലെ പരീക്ഷകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് മൂലം കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂടുന്നു. ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ സാരമായി ബാധിയ്ക്കും. ഹര്‍ത്താലുകള്‍ മൂലം അടിക്കടി പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തിലാണ് വിസിയുടെ കത്ത്...

 എന്ത് കൊണ്ട്

എന്ത് കൊണ്ട്

സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താല്‍ നടത്തുമ്പോള്‍ പൊതുപരീക്ഷകള്‍ മാറ്റിവയ്ക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്തരം ഹര്‍ത്താലുകള്‍

വിസിയുടെ കത്ത്

വിസിയുടെ കത്ത്

ഹര്‍ത്താലുകള്‍ കാരണം പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ടും പൊതു പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റിയനാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് അയച്ചത്

വിദ്യാര്‍ഥികളുടെ ഭാവി

വിദ്യാര്‍ഥികളുടെ ഭാവി

പരീക്ഷകള്‍ അടിയ്ക്കടി മാറ്റുന്നതിലൂടെ കോഴ്‌സുകളുടെ ദൈര്‍ഘ്യം വര്‍ധിയ്ക്കും ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിയ്ക്കും

അവിശ്യ സേവനങ്ങള്‍ പോലെ

അവിശ്യ സേവനങ്ങള്‍ പോലെ

പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവിശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നത് പോലെ പൊതു പരീക്ഷകളേയും ഒഴിവാക്കണമെന്നാണ് ആവശ്യം

English summary
MG University Vice Chancellor demands political parties should exclude Public Exams from Hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X