Exclusive: ''ഇരുന്ന ഉടനെ അച്ഛൻ സമാധിയായില്ല, ധ്യാനത്തിലൂടെയാണ്'', 3 ദിവസം മുൻപേ അമ്മയോട് പറഞ്ഞുവെന്ന് മകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ സമാധി പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കല്ലറ തുറന്ന് അന്വേഷണം നടത്താൻ പോലീസിന് അധികാരമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സമാധി വിവാദത്തിലെ ദുരൂഹത നീക്കപ്പെടുമെന്നാണ് കരുതുന്നത്.
ഗോപൻ സ്വാമി മരിച്ചതല്ല സമാധിയായതാണെന്നാണ് കുടുംബം ആവർത്തിക്കുന്നത്. അതേസമയം സമാധി പൊളിക്കണം എന്ന് പറയുന്നത് മുസ്ലീം തീവ്രവാദികളാണ് എന്ന പരാമർശത്തിൽ ഗോപൻസ്വാമിയുടെ മകൻ സനന്ദൻ ക്ഷമ ചോദിച്ചു. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സനന്ദന്റെ പ്രതികരണം.

സനന്ദന്റെ വാക്കുകൾ ഇങ്ങനെ: ''ഒൻപതാം തിയ്യതി 10 മണിക്കാണ് അച്ഛന്‍ ഋഷിപീഠത്തില്‍ ധ്യാനത്തിനിരിക്കുന്നത്. ധ്യാനത്തിലിരുന്നാണ് സമാധിയായത്. സമാധി പൂര്‍ത്തിയായത് 11 മണിക്കാണ്. മരിച്ചതല്ല, സമാധിയായതാണ്. അച്ഛന്‍ സമാധിയാകുന്നത് നാട്ടുകാര്‍ക്കും വാര്‍ഡ് മെമ്പറിനും അടക്കം അറിയുന്നതാണ്. വാര്‍ഡ് മെമ്പര്‍ അജിതാ മാഡത്തിനോട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്''.
''ഞങ്ങളുടെ നാഗരുടെ അമ്പലത്തിന് അടുത്ത് ഒരു മുസ്ലീമിന്റെ വസ്തുവാണ് ഉളളത്. അവര്‍ക്ക് അതൊരു ബുദ്ധിമുട്ടായത് കൊണ്ട് പൊളിച്ച് മാറ്റികൊടുക്കണം എന്ന് പറഞ്ഞ് വിഷയമുണ്ടാക്കിയതാണ്. പരാതി കൊടുത്ത വിശ്വംഭരന്‍ ബന്ധുവല്ല. തൊട്ടയല്‍വാസിയാണ്. ക്ഷേത്രത്തിന് അടുത്ത് കൂടി വഴി കൊടുക്കാത്തത് കൊണ്ടാണ് അയാള്‍ ഞങ്ങളുടെ ശത്രുവായത്''.
''സമാധിയിരുന്ന ഋഷി പീഠം നേരത്തെ നിര്‍മ്മിച്ചതാണ്. കരിങ്കല്ലില്‍ തീര്‍ത്ത പത്മപീഠം ആണ് മുകളിലുളളത്. സൈഡ് ഭാഗം ചുടുകല്ല് വെച്ചാണ് കെട്ടിയിരിക്കുന്നത്. ആളെ പൂര്‍ണമായും മൂടുന്ന രീതിയിലാണ് ചെയ്തത്. ഭസ്മം, കര്‍പ്പൂരം, ചന്ദനം എല്ലാം ഇട്ടിട്ടാണ് സമാധി ചെയ്തത്. തറകുഴിച്ചിട്ടല്ല. തറയില്‍ നിന്ന് നാലിഞ്ച് ഉയരത്തിലാണ് പത്മപീഠം. രണ്ട് സൈഡും കെട്ടിയാലേ സുഗന്ധദ്രവ്യങ്ങളിട്ട് കര്‍മ്മം ചെയ്യാന്‍ സാധിക്കുകയുളളൂ. പുലര്‍ച്ചെ മൂന്നര മണിയോടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി''.
സമാധി പൊളിക്കണമെന്ന് പറയുന്നത് മുസ്ലീം തീവ്രവാദികളാണ് എന്ന് പറഞ്ഞതില്‍ സനന്ദന്‍ ക്ഷമ പറഞ്ഞു. അപ്പോഴുളള മനോവിഷമത്തിന്റെ പുറത്ത് പറഞ്ഞതാണ്. അച്ഛനെ ഇത്രത്തോളം വേദനിപ്പിക്കുന്ന സമയത്ത് ഒരു മകന് എങ്ങനെ താങ്ങാനാകും?
''സമാധിയാകുന്നതിനെ കുറിച്ച് അമ്മയോട് അച്ഛന്‍ മൂന്ന് ദിവസം മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനിനി മൂന്ന് ദിവസം കൂടിയേ ഉണ്ടാകൂ എന്ന് പറഞ്ഞു. അമ്മയത് വിശ്വസിച്ചിരുന്നില്ല. മൂന്നാമത്തെ ദിവസം ക്ഷേത്രനട തുറന്ന് പൂജ കഴിഞ്ഞ് വന്ന് അച്ഛന്‍ അനുജനോട് പറഞ്ഞു, ഞാന്‍ ധ്യാനത്തിന് പോവുകയാണ്, ഞാനിന്ന് സമാധിയാകും എന്ന്. അപ്പോള്‍ അമ്മയും പറഞ്ഞു അച്ഛന്‍ അങ്ങനെ പറഞ്ഞിരുന്നു എന്ന്. അച്ഛന്‍ അഥവാ പോവുകയാണെങ്കില്‍ നോക്കിക്കൊള്ളണം എന്നും പറഞ്ഞു. അച്ഛന്‍ ഇരുന്ന ഉടനെ അല്ല സമാധിയായത്, ധ്യാനത്തിലൂടെയാണ്''.












Click it and Unblock the Notifications