ടിക്കറ്റെടുക്കാന്‍ 12.50 രൂപ കുറവ്; പതിനൊന്നാമതായി ഒരാളെ കൂടി ചേര്‍ത്തു... 10 കോടിയുടെ ഭാഗ്യം
പരപ്പനങ്ങാടി: ചായ കുടിക്കുമ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുക്കാമെന്ന ആശയം കൂട്ടത്തിലൊരാള്‍ പങ്കുവച്ചത്. പൈസയില്ലല്ലോ എന്തു ചെയ്യുമെന്ന് ചിലര്‍. ഇന്ന് ചായ മാത്രം മതി... ചായക്കൊപ്പമുള്ള കടി വാങ്ങേണ്ട. അതുവച്ച് ലോട്ടറ്റി ടിക്കറ്റ് എടുക്കാം. രാധേച്ചി പറഞ്ഞപ്പോ എല്ലാവരും ഓകെ. 10 പേര് പിരിവിട്ടെടുത്ത കാശ് എണ്ണി നോക്കിയപ്പോള്‍ 12.50 രൂപയുടെ കുറവ്. അങ്ങനെ പതിനൊന്നാമതായി ഒരാളെ കൂടി ചേര്‍ത്തു....
കേരള സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിനാണ് എന്ന് എന്നറിഞ്ഞപ്പോള്‍ തന്നെ നഗരത്തില്‍ മൊത്തം ചര്‍ച്ചയായിരുന്നു. ഒടുവില്‍ ഹരിത കര്‍മ സേനയിലെ കൂട്ടായ്മക്കാണ് 10 കോടി രൂപയുടെ ഒന്നം സമ്മാനം എന്നറിഞ്ഞപ്പോള്‍ നാടാകെ സന്തോഷിച്ചു. 11 പേരും സാധാരണക്കാരില്‍ സാധാരണക്കാരാണ്. പ്രാരാബ്ദം പേറുന്നവര്‍...

ഇത് ഞങ്ങള്‍ ഒരുമിച്ചെടുക്കുന്ന നാലാമത്തെ ടിക്കറ്റാണെന്ന് ഭാഗ്യശാലികളില്പ്പെട്ട ഷീജ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. മൂന്ന് മാസം മുമ്പ് 1000 രൂപയുടെ ലോട്ടറി അടിച്ചിരുന്നു. 10 കോടിയുടെ വലിയ സമ്മാനം കിട്ടുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് മണ്‍സൂൺ ബംപര്‍ ടിക്കറ്റെടുത്തത്. കൂടെയുള്ള രാധയാണ് ടിക്കറ്റ് എടുത്തതെന്നും എല്ലാവരും ചേര്‍ന്ന് പണം പിരിച്ച് കൈമാറുകയായിരുന്നുവെന്നും ഷീജ പറഞ്ഞു.
മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റ് ഫലം വന്നപ്പോള്‍ ഹരിത കര്മസേനാംഗങ്ങളിലെ ഒരാളുടെ മകന് ടിക്കറ്റ് നമ്പര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഒന്നാം സമ്മാനത്തെ കുറിച്ച് അറിഞ്ഞത്. ഉടനെ നഗരസഭയിലെ ബന്ധപ്പെട്ടവരെ അറിയിച്ചു. നിയമ പ്രകാരമുള്ള നടപടിള്‍ സ്വീകരിച്ചു. ശേഷം ഭാഗ്യശാലികളും നഗരസഭാ അധികൃതരും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലെത്തി ടിക്കറ്റ് കൈമാറി.

മണ്‍സൂൺ ബംപറിന്റെ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. പകുതിയിലധികം കൈയ്യില്‍ കിട്ടും. തുല്യമായി വീതിച്ചെടുക്കാനാണ് എല്ലാവരുടെയും തീരുമാനമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഷാഹുല്‍ പറഞ്ഞു. പല ആവശ്യങ്ങളുള്ളവരാണ്. വീട് വച്ചപ്പോള്‍ കടം വന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ പ്രതിസന്ധികളും തീര്‍ക്കാന്‍ ദൈവം തന്ന അവസരമാണിതെന്ന് ഹരിത കര്‍മസേനാംഗങ്ങള്‍ പറയുന്നു.
എംബി 200261 എന്ന ടിക്കറ്റിനാണ് മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. പരപ്പനങ്ങാടി നഗരസഭയോട് ചേര്‍ന്ന് ഈ ഏജന്‍സി സ്ഥിരമായി ടിക്കറ്റ് വില്‍ക്കാറുണ്ട്. ഹരിത സേനാംഗങ്ങള്‍ ഇവിടെ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇനിയും ടിക്കറ്റ് വാങ്ങുന്നത് തുടരാന്‍ തന്നെയാണ് കുടുംബശ്രീ കൂട്ടായ്മയുടെ തീരുമാനം.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications