കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയത്ത് പാളം കണ്ടില്ല !!! ഷണ്ടിംഗിനിടെ തീവണ്ടി എഞ്ചിന്‍ മറിഞ്ഞു...

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: പെരുമഴയത്ത് ലോക്കോ പൈലറ്റിന് കണ്ണ് കണ്ടില്ല, കണ്ണൂര്‍ റയില്‍ വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടെ ട്രയിനിന്റെ എഞ്ചിന്‍ മറിഞ്ഞു. ചൊവ്വാഴ്ച പുലലര്‍ച്ചയാണ് സംഭവം. ഷണ്ടിംഗിനിടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. നിയന്ത്രണം വിട്ട് എഞ്ചിനോട് ചേര്‍ന്ന കോച്ചും പാളം തെറ്റി.

രാവിലെ പുറപ്പെടേണ്ട ട്രയിന്‍ അതിനു മുന്നോടിയായി ഷണ്ടിംഗ് നടത്തുമ്പോഴാണ് സംഭവം. പെരുമഴയത്ത് റയില്‍വേ ലൈന്‍ കാണാനായില്ലെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. അപകടത്തില്‍ ലോക്കോപൈലറ്റിന് പരിക്കുണ്ട്. എഞ്ചിനിലുണ്ടായിപുന്ന ഗാര്‍ഡിന് അപകടമൊന്നും സംഭവിച്ചില്ല.

Kannur Railway Station

ഷണ്ടിംഗ് ലൈനിലാണ് അപകടം നടന്നത്. അതുകൊണ്ട് അപകടം മറ്റ് ട്രയിനുകളുടെ യാത്രയെ ബാധിക്കില്ലെന്ന് റയില്‍വേ അധികൃതര്‍ പറയുന്നു. ട്രയിന്‍ പാളത്തിലേക്ക് മാറ്റുന്നതിന് റയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. തകരാറുകള്‍ പരിഹരിച്ച് ഇന്റര്‍സിറ്റിയുടെ എഞ്ചിനും കോച്ചുകളുമായി ട്രയിന്‍ പുറപ്പെടുമെന്നാണ് വിവരം.

അതിനിടെ കണ്ണൂരിലെത്തിയ മംഗലാപുരം മാവേലി എക്‌സപ്രസിന്റെ എഞ്ചിന്‍ തകരാറിലായി. ട്രയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിച്ച് യാത്ര പുറപ്പെടാന്‍ സമയമെടുക്കുമെന്നാണ് റയില്‍വേ അധികൃതര്‍ പറയുന്നത്.

English summary
Executive express engine derail at Kannur Railway Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X