എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവച്ച സംഭവം; യുവതിയെയും കുഞ്ഞിനെയും കാണാതായതായി പരാതി
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ അജ്ഞാതനായ ആക്രമി തീവച്ചതിന് പിന്നാലെ യുവതിയെയും ബന്ധുവായ കുഞ്ഞിനെയും കാണാതായെന്ന് പരാതി. ബോഗിക്ക് തീ പിടിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിന്‍ നിന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് പരിഭ്രാന്തരായ യുവതിയും കുഞ്ഞും പുഴയിലേക്ക് ചാടിയെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്.
എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ റാസിക്കെന്ന പൊള്ളലേറ്റ യുവാവ് ഇവര്‍ ട്രെയിനിന് പുറത്തിറങ്ങിയെന്ന് വ്യക്തമാക്കുകയായിരുന്നു. റാസിക്കിന്റെ അയല്‍വാസിയായ റഹ്മത്ത്, സഹോദരിയുടെ രണ്ട് വയസുള്ള മകളെ കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് പോവാനെത്തിയതായിരുന്നു. ഇവര്‍ എലത്തൂര്‍ സ്റ്റേഷനിലിറങ്ങിയതായി റാസിക് പറയുന്നുണ്ട്. പൊള്ളലേറ്റ് ചികിത്സ തേടുന്നതിനിടയില്‍ ഇവരുമായി ബന്ധപ്പെടാനായിട്ടില്ലെന്നാണ് യുവാവ് വിശദമാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീയിട്ടത്. രണ്ട് കുപ്പി പെട്രോളുമായാണ് അക്രമി ട്രെയിനില്‍ കയറിയത്. തീകൊളുത്തുന്നതിന് മുന്‍പ് യാതൊരു തര്‍ക്കവും കംപാര്‍ട്ട്‌മെന്റില്‍ നടന്നിട്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റിസര്‍വ്വഡ് കംപാര്‍ട്ട്മെന്റില്‍ ആയിരുന്നു ആക്രമണം.
സംഭവത്തില്‍ എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത് . യാത്രയ്ക്കിടെ ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിനടുത്ത് എത്തിയപ്പോള്‍ അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ തെളിച്ച് തീ കൊളുത്തുകയായിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ടാണോ ആക്രമം എന്ന കാര്യത്തില്‍ വ്യക്തതയില്ല .
ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ട ആളാണ് അക്രമിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ശക്തമാക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തൃശൂര്‍ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത് . പൊലീസ് സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല .












Click it and Unblock the Notifications