Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Puthuppally 2023: പുതുപ്പള്ളിയില്‍ ജെയ്‌കോ അതോ ചാണ്ടിയോ? ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: പുതുപ്പള്ളിക്കാര്‍ ജനവിധിയെഴുതി വോട്ട് പെട്ടി സീല്‍ ചെയ്തുകഴിഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം ആരാകും പുതുപ്പള്ളിയുടെ ജനപ്രതിനിധിയെന്ന് സെപ്റ്റംബര്‍ 8ന് വെള്ളിയാഴ്ച അറിയാം. യുഡിഎഫിനും എല്‍ഡിഎഫിനും വിജയപ്രതീക്ഷയുണ്ട്. കൂറ്റന്‍ ജയം യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍ ഭൂരിപക്ഷം കുറവാണെങ്കിലും വിജയിച്ച് കയറുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു.

പുതുപ്പള്ളിയിലെ ജനവിധി എന്തായിരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം നടത്തിയിരിക്കുകയാണ്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ പ്രകാരമാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ടിരിക്കുന്നത്. പുതുപ്പള്ളിയില്‍ ജെയ്‌കോ അതോ ചാണ്ടിയോ?

Exit Poll Puthuppally 2023

പുതുപ്പള്ളിയിലെ കന്നിയങ്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ വിജയിക്കും എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 53 ശതമാനം വോട്ട് നേടിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം എന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എതിരാളിയായ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലഭിക്കാന്‍ സാധ്യത 39 ശതമാനം വോട്ടാണ്. ബിജെപിയുടെ ലിജിന്‍ ലാലിന് 5 ശതമാനം വോട്ട് ലഭിച്ചേക്കും.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം മറികടക്കാന്‍ ചാണ്ടി ഉമ്മന് സാധിച്ചേക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. എങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ചാണ്ടി നേടിയേക്കും. മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്യപ്പെട്ട 1,31,026 വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 69443 വോട്ട് ലഭിക്കാനാണ് സാധ്യത.

ജെയ്ക് സി തോമസിന് 51,100 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 6551 വോട്ടും ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അതായത് ചാണ്ടി ഉമ്മന് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം 18,000ലധികമായിരിക്കും. മണ്ഡലത്തിലെ പുരുഷ-സ്ത്രീ വോട്ടര്‍മാരുടെ കണക്കിലും യുഡിഎഫ് ആണ് മുന്നിലുളളത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചാണ്ടിയെ പിന്തുണച്ചു.

പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും ചാണ്ടി ഉമ്മന് വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനം പേരാണ് ജെയ്ക് സി തോമസിന് വോട്ട് ചെയ്തിരിക്കുന്നത്. സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേര്‍ ചാണ്ടിയെ പിന്തുണച്ചപ്പോള്‍ 37 ശതമാനത്തിന്റെ പിന്തുണയാണ് ജെയ്കിന് ലഭിച്ചിരിക്കുന്നതെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+