കേരളം യുഡിഎഫിനെന്ന് എക്‌സിറ്റ് പോള്‍
കൊച്ചി: പതിനാറാം ലോക്‌സാഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ മുന്‍തൂക്കം ബി ജെ പി പിന്തുണയ്ക്കുന്ന എന്‍ ഡി എയ്ക്കായിരിക്കുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നല്‍കുന്ന സൂചന. പക്ഷെ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകും. അതിലൊന്ന് കേരളമാണ്.
ടൈംസ് നൗ, സി എന്‍ എന്‍ - ഐ ബി എന്‍ സര്‍വേ ഫലങ്ങളാണ് സംസ്ഥാനത്ത് യു ഡി എഫിന് നേട്ടമുണ്ടാകുമെന്ന് പ്രവചിച്ചത്. യു ഡി എഫിന് 18 സീറ്റ് ലഭിയ്ക്കുമെന്ന് ടൈംസ് നൗ സര്‍വേയും 11 മുതല്‍ 14 വരെ സീറ്റ് ലഭിയ്ക്കുമെന്ന് സി എന്‍ എന്‍ എന്‍ - ഐ ബി എന്‍ എന്‍ സര്‍വേയും പ്രവചിക്കുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ മൂന്ന് ശതമാനം കുറവുണ്ടാകുമെന്നാണ് ടൈസ് നൗ ഒ ആര്‍ ജി, സി വോട്ടര്‍ സര്‍വേ പറയുന്നത്. സി എന്‍ എന്‍ -ഐ ബി എന്‍, സി ഡി സി എസ്, ലോകനീതി എക്‌സിറ്റ് പോളില്‍ യു ഡി എഫിന് 11-14 സീറ്റുകളോടെ 45 ശതമാനം വോട്ട് വിഹിതം ലഭിയ്ക്കുമെന്നാണ് പ്രവചനം.
അതേ സമയം, എല്‍ ഡി എഫിന് ആറ് മുതല്‍ ഒമ്പത് സീറ്റുകള്‍ മാത്രമേ ലഭിയിക്കൂ. ടുഡെയ്‌സ് ചാണക്യ യു ഡി എഫിന് 12 സീറ്റും എല്‍ ഡി എഫിന് എട്ട് സീറ്റും പ്രവചിച്ചു. ബി ജെ പിയ്ക്ക് വോട്ട് വിഹിതത്തില്‍ അല്പം നേട്ടമുണ്ടാകുമെങ്കിലും ഇക്കുറിയും അക്കൗണ്ട് തുറക്കില്ല.
കര്‍ണാടകയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു സംസ്ഥാനം. ആകെ 28 സീറ്റുകളുള്ള കര്‍ണാടകയില്‍ 12-16 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടും. ബി ജെ പി 10-14 സീറ്റുകളും ജെ ഡി എസ് 1-3 സീറ്റുകളും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.












Click it and Unblock the Notifications