കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മാണ മേഖലയില്‍ സംരഭകത്വ കൂട്ടായ്മ ;പ്രവാസി ലീഗ് നിക്ഷേപക സംഗമം

  • By Sreejith Kk
Google Oneindia Malayalam News

വടകര: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ മേഖലയില്‍ സംരഭകത്വ കൂട്ടായ്മ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബിസിനസ് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ബിം) സംഘടിപ്പിച്ചു. നൂറുക്കണക്കിന് പ്രവാസി സംരംഭകര്‍ പങ്കെടുത്തു. ജിസിസി നാടുകളില്‍ പൊതുമാപ്പിന്ന് കാത്തിരിക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേഗത കൂട്ടാന്‍ തൊഴിലവസരങ്ങളേറെയുള്ള വ്യത്യസ്ത മേഖലകളില്‍ സാന്നിദ്ധ്യം അറിയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നിക്ഷേപ സംഗമത്തില്‍ തീരുമാനമായി.

നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ അമ്പാടി ബാലന്‍ ചീഫ് കോര്‍ഡിനേറ്ററായി പതിനഞ്ചംഗ ക്രിയേറ്റീവ് മോണിറ്ററിംഗ് ഉപസമിതിക്ക് രൂപം നല്‍കി പതിനായിരം വീതമുള്ള എ ക്ലാസ് ഓഹരി വിഹിതം ഒരു ലക്ഷം പ്രവാസികളില്‍ നിന്ന് സമാഹരിക്കാനും തീരുമാനമായി. കെ.പി ഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷ വഹിച്ചു.

pravasi

പ്രവാസിലീഗ് വ്യവസായ നിക്ഷേപക സംഗമത്തില്‍ പ്രഥമ നിക്ഷേപ സമാഹരണം ബാലന്‍ അമ്പാടി ലത്തീഫ് കല്ലറക്കലില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

പ്രഥമ നിക്ഷേപ സമാഹരണം ലത്തീഫ് കല്ലറക്കലില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് പ്രവാസി വ്യവസായി ബാലന്‍ നമ്പാടി ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളില്‍ ആരംഭിക്കുന്ന നിര്‍മാണ പദ്ധതികളെ കുറിച്ച്എ സ്വി അബ്ദുല്ല. വിശദീകരിച്ചു. സി ജി.നൗഷാദ്. ബിസ്‌നസ് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. കടത്തനാട്.ലേബര്‍ കോണ്‍ട്രാക്റ്റ് കൊഓപ്പറേറ്റീവ് സൊസൈറ്റി ടി വി.സുധീര്‍ കുമാര്‍, ഹുസൈന്‍ കമ്മന, ടി.വി ശ്രീധരന്‍, ജിതേഷ് ടി.പി, .ബഷിര്‍ അഹമദ് മേമുണ്ട, കാട്ടില്‍ അമ്മത് ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, മഞ്ചയില്‍ മുസ ഹാജി, ഷംസു കല്ലിങ്കല്‍, വി രമേശന്‍, പി.കുഞ്ഞലി ഹാജി, എം അബ്ദുല്‍ സലാം, മുനീര്‍ കുളങ്ങര സംസാരിച്ചു.

English summary
Expatriate league investors meet-Organization of entrepreneurship in construction sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X