പ്രവാസി വായ്പ: മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ, 15% സബ്‌സിഡിയും
കോഴിക്കോട്: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ "പ്രവാസി പുനരധിവാസ വായ്പാ പദ്ധതി"യ്ക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്. നൽകുന്ന വായ്പയുടെ 15% ബാക്ക് എന്റഡ് സബ്‌സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭ കർക്ക് ആദ്യത്തെ നാല് വർഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയായും നോർക്ക റൂട്ട്‌സ് അനുവദിക്കാം.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക. 3.50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് 5 ലക്ഷം രൂപയും, അതിനു മുകളിൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും, 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക്, നോർക്ക സബ്‌സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് നാല് ശതമാനം മുതൽ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് 5 വർഷവുമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതും നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്‌ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കേണ്ടതാണ്. നോർക്കാ റൂട്ട്‌സിന്റെ പരിശോധനക്കു ശേഷമായിരിക്കും കോർപ്പറേഷൻ തുടർന്ന് വായ്പക്കായി പരിഗണിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications