കാശില്ലെങ്കില്‍ ഭര്‍ത്താവ് വേണ്ട; സ്വന്തം വീട്ടില്‍ പ്രവേശിക്കാനാകാതെ പ്രവാസി
കൊല്ലം: കാശില്ലെങ്കില്‍ ഏതൊരു പ്രവാസിയും പിണമാണ്. നല്ലൊരു പുരുഷായുസ് മരുഭൂമിയില്‍ കഷ്ടപ്പെട്ട് കാശില്ലാതെ നാട്ടിലെത്തിയാല്‍ സ്വന്തം ഭാര്യ പോലും തിരിഞ്ഞ് നോക്കില്ല എന്നാണ് ചില സംഭവങ്ങള്‍ കാണിക്കുന്നത്. കൊല്ലം പരവൂരിലെ സ്വന്തം വീട്ടില്‍ പ്രവേശിക്കാന്‍ ഒരു പ്രവാസി സമരം ചെയ്യുകയാണ്.
പരവൂര്‍ നടുങ്ങോലം വടക്കേമുക്ക് ജെപി വിലാസത്തില്‍ ജയപ്രസാദാണ്(53) സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ചൊവ്വാഴ്ച രാവിലെ മുതല്‍ ജയപ്രസാദ് വീടിനുമുന്നില്‍ സമരം നടത്തുകയാണ്. ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റുമായി ഏതാനും മാസങ്ങളായി ജയപ്രസാദ് നാട്ടില്‍ തന്നെയുണ്ട്.

കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വരുന്ന വ്യക്തിയാണ് ജയപ്രസാദ്. തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞ ജയപ്രസാദ് സമ്പാദ്യങ്ങളെല്ലാം തന്നെ ചികിത്സയ്ക്കും മറ്റുമായി ചിലവാക്കുകയും ചെയ്തു. രോഗിയായ ഭര്‍ത്താവില്‍ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ബന്ധം പിരിയാന്‍ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെന്നും ജയപ്രസാദ് പറയുന്നു.
ഇപ്പോള്‍ സ്വന്തം വീട്ടില്‍ തലചായ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍പില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സമരം നടക്കുന്നതറിഞ്ഞ് ദേശീയ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരവൂര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം സത്യഗ്രഹം തുടങ്ങിയതോടെ തനിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ജയപ്രസാദ് പറയുന്നു.












Click it and Unblock the Notifications