കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ഇടപെടൽ; പോലീസുകാർക്കായി എത്തിയത് 3000 ത്തിലധികം ഫേസ് ഷീൽഡുകൾ! കുറിപ്പ് വൈറൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോലീസുകാർക്ക് ഫേസ് ഷീൽഡുകൾ എത്തിക്കാനായതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷററായ സുധീർ ഖാൻ. 2 ലക്ഷം രൂപയ്ക്ക് 3000 ത്തിലധികം ഫേസ് ഷീൽഡുകളും 250 റീയൂസബിൾ ഗ്ലൗസുകളും ആണ് ലഭ്യമാക്കിയതെന്ന് സുധീർ ഖാൻ പറയുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

'മാതൃകാപരം ഈ പ്രവാസികൾ... അഭിമാനം എന്റെ ഈ സുഹൃത്തുക്കൾ ... കേരള പോലീസിന് വേണ്ടി 2 മണിയ്ക്കൂർ കൊണ്ട് 2 ലക്ഷം രൂപയുടെ ഫേസ് ഷീൾഡുകൾ ....സന്ദർഭം: ഞാനും എന്റെ പ്രവാസി സുഹൃത്തുക്കളും അടങ്ങിയ ഒരു വാട്സാപ് ഗ്രൂപ്പിൽ കോവിഡ് കാലത്തെ പോലീസിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ച... പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ നിലവിലെ സ്ഥിതിയിൽ ...

police-1

എല്ലാവർക്കും ആദരവ് പോലീസിനോട് ...വിശ്രമമില്ലാതെയുള്ള തുടർച്ചയായ ഡ്യൂട്ടി ....കുടിവെള്ളവും ഭക്ഷണവും കിട്ടുന്നതിനുള്ള പ്രയാസം .ശക്തമായ പ്രതിരോധ സാമഗ്രികളുടെ ദൗർലഭ്യം...ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അദമ്യമായ ആഗ്രഹം...
ഒരു ചെറിയ ശതമാനം പേരുടെ നിസ്സഹകരണം...കോവിസ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രതിഷേധങ്ങൾ...അങ്ങനെ നീണ്ടു പോയി ആ ചർച്ച....എല്ലാവർക്കും ഒരേ സ്വരം ... ഒരേ അഭിപ്രായം ...പോലീസാണ് താരം (ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ള എല്ലാ പേരേയും അംഗീകരിച്ച് കൊണ്ട് തന്നെ) ....

മാസ്കുകളും സാനിറ്റൈസറും പോലീസുദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നതിൽ ഒരു പരിധി വരെ പോലീസ് സംഘടനകൾക്കും, വിവിധ പോലീസ് സൊസൈറ്റികൾക്കും, സന്നദ്ധ സംഘടകൾക്കും കഴിഞ്ഞിട്ടുണ്ട്.എന്നാൽ കോവിഡ് പ്രതിരോധ ഡ്യൂട്ടികളിൽ ഏറ്റവും ഫലപ്രദം ഫേസ് ഷീൾഡുകളാണ്. വിലക്കൂടുതൽ കാരണം എല്ലാ പോലീസുദ്യോഗസ്ഥർക്കും ഫേസ് ഷീൾഡുകൾ എത്തിക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഞാൻ അവരെ അറിയിച്ചു..

എത്രയെണ്ണം വേണ്ടി വരും..എത്രരൂപയാകും....ഉടനടി ചോദ്യങ്ങൾ ....ഞാൻ മടിച്ചു മടിച്ചു എണ്ണവും അതിന്റെ ഏകദേശ വിലയും അറിയിച്ചു...പിന്നെ നടന്നത് അവിശ്വസനീയം....ഒമാൻ, ഖത്തർ, UAE എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെട്ട കേവലം 20 പേരുള്ള ആ ഗ്രൂപ്പിൽ തിരക്കിട്ട ചർച്ച... ചടുല നീക്കങ്ങൾ ...
ഓരോ രാജ്യത്തും കളക്ട് ചെയ്യേണ്ടയാളെ കണ്ടെത്തി ...
ഇതിനിടയിൽ കേരളത്തിൽ ഫേസ് ഷീൾഡ് ലഭ്യമാക്കുന്ന സപ്ലൈറെ അവർ തന്നെ കണ്ടെത്തി ...

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

എനിയ്ക്ക് വെറും കാഴ്ചക്കാരനാകേണ്ടി വന്ന ആ 2 മണിക്കൂറുകൾ....ഞാൻ ആവശ്യപ്പെട്ടതിലും എണ്ണം കവിഞ്ഞു...3,000 ത്തിലധികം ഫേസ് ഷീൾഡിനുള്ള തുക..... 250 റീയൂസബിൾ ഗ്ലൗസുകളും....തെറ്റിദ്ധരിക്കണ്ട. ഇതിൽ ജോലി നഷ്ടമായി നോട്ടീസ് കൈപ്പറ്റിയവരുണ്ട് ... ജോലി ഇല്ലാതെ റൂമിൽ ഇരിക്കുന്നവരുണ്ട്... കോവിഡ് രോഗം വന്നു പോയവരുണ്ട്... എല്ലാവരും സാധാരണക്കാർ ... വിദേശത്തെ അക്കൗണ്ടിൽ പണമില്ലാത്തവർ നാട്ടിൽ വീട്ടു ചെലവിലേക്കായി മാറ്റിവച്ചതിൽ ഒരു വിഹിതം ഷെയർ ചെയ്തു... അവരുടെ കൂടെ ജോലി ചെയ്യുന്ന എന്നെയറിയാത്ത കേരള പോലീസിനെ അറിയുന്ന ചില സുഹൃത്തുക്കളും പങ്കാളികളായി...

എന്റെ പ്രവാസി സുഹൃത്തുക്കളോട് ഒരു പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ എന്തെന്നില്ലാതെ ആദരവ് തോന്നിപ്പോയ നിമിഷങ്ങൾ ....ജയൻ ജനാർദ്ദനൻ സർ (UAE), മനോജ് സർ (Oman), വേണു ഗോപിനാഥ് (Oman), ലിപിൻ ജോസഫ് (UAE), അനിൽകുമാർ (Oman), മുഹമ്മദ് റനീസ് (Oman), ബിജോജ് അയ്യപ്പൻ (Oman), കണ്ണൻ (Oman), ജിഷിത് ലാൽ (Oman), അജയ് തോമസ് (UAE), റഷീദ് റെഷി (UAE), അനീഷ് അപ്പുക്കുട്ടൻ (Qatar), വിമൽ വർഗീസ് (Qatar)പിന്നെ എനിക്കറിയാതിരുന്ന ഇപ്പോൾ അറിയാവുന്ന UAE യിലുള്ള ശ്രീ. ടോം ജോർജ്, ശ്രീ. അജിത് വർഗീസ്, ശ്രീ. റെജു ദിനേശ്, ശ്രീ. ബാരിഷ് ജമാലുദ്ദീൻ, ശ്രീ. പോൾസൺ, ശ്രീ. സോണി മാത്യൂ, ശ്രീ. തോമസ്, ശ്രീ. നിഷാദ് കപൂർ എന്നിവർക്കും മനസു കൊണ്ടാഗ്രഹിച്ചിട്ടും പങ്കാളികളാകാൻ കഴിയാത്ത മറ്റു സുഹൃത്തുക്കൾക്കും

ഹൃദയത്തിൽ നിന്നുള്ള നന്ദി .... നന്ദി .... നന്ദി...പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണ് എന്ന വിശേഷണങ്ങൾ അരക്കിട്ടുറപ്പിക്കുന്ന പ്രവർത്തനമാണ് ഏഴാം കടലിനപ്പുറത്ത് നിന്നും മരതക പട്ടുടുത്ത നമ്മുടെ നാടിനു വേണ്ടി ഈ സുഹൃത്തുക്കൾ നടത്തിയത്....ഇതെല്ലാം കഴിഞ്ഞ് അവർ പറഞ്ഞത് "കേരള പോലീസ് നമുക്ക് സ്വന്തം" എന്നാണ്.അതെ പ്രവാസികൾ നമുക്കും സ്വന്തം ....നിലവിൽ അതീവ ഗുരുതര സാഹചര്യം നേരിടുന്ന തിരുവനന്തപുരത്തും, മലപ്പുറത്തും വിതരണത്തിനായി ഈ ഫേസ് ഷീൽഡുകൾ എത്തിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഏറെ ചാരിതാർത്ഥ്യത്തോടെ എന്റെ പ്രിയ സുഹൃത്തുക്കളോട് ഈ കരുതലിനും, സ്നേഹത്തിനും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എന്ന നിലയിൽ ഒരിക്കൽ കൂടി ഔദ്യോഗികമായി നന്ദിയും കടപ്പാടും അർപ്പിക്കുന്നു .അതിനോടൊപ്പം മറ്റു ജില്ലകൾക്കും ഈ സഹായം വേണ്ടി വരും എന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

English summary
Expats distributed 3000 face shields for police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X