കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കോവിഡ് പ്രതിസന്ധി പഠിക്കാന്‍ വിദഗ്ധ സമിതി... സാമ്പത്തികാഘാതം അറിയാന്‍ ചോദ്യാവലി!!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് രാജ്യം തന്നെ അടച്ചുപൂട്ടേണ്ടി വന്നതോടെ സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കേരളവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പലയിടത്തും കടകള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയിലാണ്. തൊഴിലാളികള്‍ പിരിച്ചുപിടല്‍ ഭീഷണിയിലുമാണ്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് 19 മഹാമാരി സംസ്ഥാനസാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കാനൊരുങ്ങുകയാണ്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതി പ്രവര്‍ത്തനമാരംഭിച്ചു.

1

കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്ന വിശദാംശങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു സാമ്പത്തികാഘാത സര്‍വേ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തും. മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ രമാകുമാര്‍ എന്നിവരാണ് അംഗങ്ങളാണ്. മൂന്ന് പ്രത്യേക ക്ഷണിതാക്കളുമുണ്ടാവും. ഈ സര്‍വേയുടെ ഭാഗമായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ഒരു ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുന്നത്.കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം മേല്‍പ്പറഞ്ഞ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഈ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാന്‍ വേണ്ട സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതു കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തി സ്വകാര്യതയുടെ ലംഘനം ഉണ്ടാകാത്ത തരത്തിലാകും ഡാറ്റയുടെ ഉപയോഗം. സാമ്പത്തികാഘാത സര്‍വേയുടെ വിശദാംശങ്ങള്‍ക്കും ചോദ്യാവലിക്കുമായി https://eis.kerala.gov.in/ സന്ദര്‍ശിക്കുക. ഒരു മാസത്തിനുള്ളില്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

English summary
expert committee for study on the impact of covid 19 in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X